താമരശ്ശേരി: താമരശ്ശേരി കമ്മാളൻകുന്നത്ത് അടച്ചിട്ട വീട്ടിൽ നിന്നും 70 വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ മൂന്നു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
കമ്മാളൻകുന്നത്ത് അമരാപുരിയിൽ ബൈജു (55), നെല്ലിപ്പൊയിൽ മീനാട്ടുകുന്നേൽ ജിതിൻ മൈക്കിൾ, ഈങ്ങാപ്പുഴ മലപുറം വെള്ളാടിക്കാവിൽ കെ എം ഷാജി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
വെടിയുണ്ടകൾ പിടികൂടിയ സംഭവത്തിൽ ആയുധ നിയമം 3,25 (1), 25 (1 B) വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.വീട്ടിൽ നിന്നും 63 കുപ്പി മദ്യം പിടികൂടിയതിന് താമരശ്ശേരി എക്സൈസ് കേസെടുത്തിട്ടുണ്ട്.
0 Comments