LATEST

6/recent/ticker-posts

സ്‌പായിലെത്തി 1500രൂപ കൈക്കലാക്കിയ പോലീസുകാരനെ സസ്പെൻഡ് ചെയ്തു

പുതുപ്പാടി :അടിവാരത്തെ സ്പായിലെത്തി പണം കൈപ്പറ്റുകയും ജീവനക്കാരിയെക്കൊണ്ട് സൗജന്യമായി മസാജ് ചെയ്യിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പോലീസുദ്യോഗസ്ഥനെതിരെ  നടപടി.








കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സി.പി.ഒ  കെ. മുഹമ്മദ് ഫാസിലിനെയാണ് കോഴിക്കോട് റൂറൽ പോലീസ് മേധാവി മെറിൻ ജോസഫ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ഇയാൾക്ക് എതിരെ കൂടുതൽ അന്വേഷണം നടത്തി  റിപ്പോർട്ട് നൽകാൻ പെരുവണ്ണാമൂഴി പോലീസ് ഇൻസ്പെക്ടറെ ചുമതലപ്പെടുത്തി.




.

താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പുതുപ്പാടി അടിവാരത്തെ സ്പായിൽ ഓഗസ്റ്റ് 14-ന് വൈകീട്ടായിരുന്നു മഫ്‌തി യിൽ സിവിൽ പോലീസ് ഓഫീസറുടെ സന്ദർശനം. നിയമ വിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ടോയെന്ന് പരിശോധി ക്കാൻ വന്നതാണെന്ന് അറിയിച്ച സി.പി.ഒ, മേലധികാരിക്ക് നൽകാനെന്നു പറഞ്ഞ് തുക ആവശ്യപ്പെട്ടെന്നും തുടർന്ന് മേശവലിപ്പിലുണ്ടായിരുന്ന തുക ജീവനക്കാർ പോലീസുക രനെ ഏൽപ്പിച്ചെന്നുമായിരുന്നു രഹസ്യാന്വേഷണവിഭാഗ ത്തിന്റെ കണ്ടെത്തൽ. സ്ത്രീ ജീവനക്കാരെക്കൊണ്ട് സൗജന്യ മസാജും ചെയ്യിപ്പിച്ച ശേഷമാണ് സ്ഥാപനത്തിൽനിന്ന് മട ങ്ങിയതെന്നും കണ്ടെത്തിയിരുന്നു.

Post a Comment

0 Comments