കോഴിക്കോട് :പുലർച്ചെയുണ്ടായ ശക്തമായ മഴയില്‍ വീട് തകർന്നു വീണു. മെഡിക്കല്‍ കോളേജിന് സമീപംവെള്ളിപറമ്പ് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ നൗഷാദിന്റെ വീടിന്റെ അടുക്കളയും ബാത്റൂമും വർക്ക് ഏരിയയുമാണ് പൂർണ്ണമായും തകർന്നു വീണത്.
പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ഉഗ്രശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്ന നാല് പേർ സിറ്റ്‌ഔട്ടിന്റെ ഭാഗത്തേക്ക് ഓടി മാറിയതിനാല്‍ വൻ ദുരന്തവും ആളപായവും ഒഴിവായി.
വീട്ടുപകരണങ്ങള്‍ പൂർണ്ണമായും മണ്ണില്‍ പുതഞ്ഞ നിലയിലാണ്. വീടിന് അടിയിലുള്ള മണ്ണ് ഇടിഞ്ഞു താഴേക്ക് വീഴുന്നതിനാല്‍ ബാക്കി ഭാഗങ്ങളും അപകടഭീഷണിയിലാണ്. ഇനിയും മഴ പെയ്താല്‍ വീട് പൂർണ്ണമായും തകരുമെന്ന ആശങ്കയുണ്ട്. തൊട്ടപ്പുറത്തെ വീടിന്റെ മതിലിനോട് ചേർന്നുള്ള ഭാഗവും ഇടിഞ്ഞിട്ടുണ്ട്.
0 Comments