LATEST

6/recent/ticker-posts

ഇടതുപക്ഷത്തിന്റെ കാപട്യവും, ഇരട്ടത്താപ്പും തിരിച്ചറിയുക

താമരശേരി:കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിൽ മുൻകൂട്ടി തീരുമാനിച്ച് അജണ്ട തയ്യാറാക്കിയതിൻ പ്രകാരമാണ് ഇന്ന്  രാവിലെ 11.30 ന് ഭരണ സമിതി യോഗം ചേർന്നത്.






യോഗത്തിൽ അജണ്ടയിൽ ഉൾപ്പെട്ട  മഴക്കെടുതികളെപ്പറ്റി ചർച്ച നടന്നപ്പോൾ  ഫ്രഷ്കട്ട്  വിഷയം ഉന്നയിക്കുകയും LDF, UDF അംഗങ്ങൾ ചർച്ച ചെയ്യുകയും ചെയ്തതാണ്. വിഷയം കോടതിയുമായി ബന്ധപ്പെട്ട് നിൽക്കുന്നതിനാലും, ഗൗരവതരമമായതിനാലും,വിശദമായി അജണ്ടയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യേണ്ടതിനാലും, അടുത്ത മീറ്റിംഗിൽ  ഉൾപ്പെടുത്താമെന്ന് അറിയിച്ചതുമാണ്. വെള്ളിയാഴ്ച ആയതിനാൽ ജുമ നിസ്കാരത്തിൽ മെമ്പർമാർക്ക് പങ്കെടുക്കേണ്ട  സമയം പരിഗണിച്ച് 12.40pm കൂടി
ഭരണസമിതി യോഗം അവസാനിച്ചതായി അറിയിച്ച് UDF ജനപ്രതിനിധികൾ യോഗഹാളിൽ നിന്നും പുറത്ത് പോയതിനു ശേഷമാണ് LDF മെമ്പർമാർ പ്രതിക്ഷേധവുമായി രംഗത്ത് വരുന്നത്.
2019 ൽ അന്നത്തെ LDF ഭരണ സമിതി ഫ്രഷ്കട്ടിന്  ലൈസൻസ് കൊടുത്ത കാര്യം   ജനങ്ങളിൽ നിന്നും മറച്ചുവക്കുന്നതിനാണ് ഇത്തരം പ്രഹസനവുമായി അന്നത്തെ ഭരണ സമിതിയിലും, ഇന്നത്തെ ഭരണ സമിതിയുള്ളതുമായ LDF മെമ്പർമാർ രംഗത്ത് വന്നിരിക്കുന്നത്.






LDF മെമ്പർമാർ നടത്തുന്ന പ്രചരണങ്ങൾ വാസ്തവിരുദ്ധവും, തെറ്റായതുമാണ്.
ഫ്രഷ്കട്ടുമായി ബന്ധപ്പെട്ടുകൊണ്ട് ഈ ഭരണസമിതി അജണ്ട വച്ച് ചർച്ച ചെയ്ത് സ്റ്റോപ്പ് മെമ്മോ നല്കുന്നതിന് നേരത്തെ തീരുമാനമെടുക്കുക്കും, ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തതാണ്.






സംസ്ഥാന ഗവൺമെൻറും, MLA യും ഫ്രഷ്കട്ടിനെതിരെ എടുത്ത നിലപാടിനെ UDF മെമ്പർമാർ ശക്തമായി പിന്തുണക്കുന്നുവെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സജീന ടീച്ചർ അറിയിച്ചു.

Post a Comment

0 Comments