കൊച്ചി: പവന് ഒരു ലക്ഷത്തി പതിനായിരവും കടന്നു കുതിച്ചു ചാട്ടം.സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ കുതിപ്പ് തുടരുന്നു. വെള്ളിയാഴ്ച രാവിലെ രേഖപ്പെടുത്തിയ വർധനവിന് പിന്നാലെ വൈകുന്നേരത്തോടെ സ്വർണനിരക്കുകള്‍ വീണ്ടും കുതിച്ചുയർന്നു
22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 125 രൂപ വർധിച്ച് 13,865 രൂപയും പവന് 1,000 രൂപ വർധിച്ച് 1,10,920 രൂപയുമാണ് വെള്ളിയാഴ്ച വൈകുന്നേരത്തെ വിപണി നിരക്ക്.
രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 13,740 രൂപയും പവന് 1,09,920 രൂപയുമായിരുന്നു നിരക്ക്. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് പ്രാദേശിക വിപണിയിലും ശക്തമായി പ്രതിഫലിക്കുന്നത് എന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു
0 Comments