LATEST

6/recent/ticker-posts

മുഖ്യമന്ത്രിക്കെതിരായ അപകീർത്തികരമായ പോസ്റ്റ്; യുവാവ് അറസ്റ്റില്‍

കോഴിക്കോട്: മുഖ്യമന്ത്രി വി ഡി സതീശനെതിരേ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റ് ചെയ്ത ബേപ്പൂര്‍ സ്വദേശി അറസ്റ്റില്‍. മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ് ചെയ്ത നിതിന്‍ കക്കേടത്തിനെയാണ് കോഴിക്കോട് സൈബര്‍ പോലിസ് അറസ്റ്റ് ചെയ്തത്.







 മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ വിവാദവുമായി ബന്ധപ്പെട്ടായിരുന്നു നിതിന്‍ കക്കേടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സമൂഹത്തില്‍ ലഹള ഉണ്ടാക്കുന്ന വിധത്തിലും കലഹം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടുകൂടിയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സംഭവത്തില്‍ കഴിഞ്ഞദിവസം കേസ് രജിസ്റ്റര്‍ ചെയ്തിരുന്ന സൈബര്‍ പോലിസ് തുടര്‍നടപടികളുടെ ഭാഗമായി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Post a Comment

0 Comments