LATEST

6/recent/ticker-posts

ദീനിന്റെ കാര്യങ്ങൾ പണ്ഡിതന്മാർ പറഞ്ഞു കൊണ്ടേയിരിക്കും; കാന്തപുരത്തെ പിന്തുണച്ച് സമസ്ത നേതാക്കൾ രംഗത്ത്

മലപ്പുറം: കാന്തപുരം. എ.പി  അബൂബക്കർ മുസലിയാരുടെ പരാമർശത്തിൽ പിന്തുണയുമായി സമസ്‌ത നേതാക്കളും രംഗത്ത്. നാസർ ഫൈസി കൂടത്തായി മുസ്‌തഫ മുണ്ടുപാറ തുടങ്ങിയ നേതാക്കളാണ് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത്. ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും ദീനിൻ്റെ കാര്യങ്ങൾ പണ്ഡിതന്മാർ പറഞ്ഞു കൊണ്ടേയിരിക്കുമെന്നും അത് അവരുടെ ബാധ്യതയാണെന്നുമായിരുന്നു മുസ്തഫ മുണ്ടുപാറയുടെ പ്രതികരണം.








ഇസ്ലാാമിന്റെ വ്യവസ്ഥകൾ പഠിപ്പിച്ച പ്രവാചകന്റെ ജന്മദിനത്തിൽ ഇത് സ്വാഭാവികമാണ്. മതകാര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശത്തെ കുറ്റമായി കാണുന്നവരോട് സഹതാപിക്കാനെ നിർവാഹമുള്ളൂ എന്നും ഇദ്ദേഹം പറയുന്നു. വിശ്വാസിയുടെ ജീവിതത്തിന് മതം നിർദ്ദേശിക്കുന്ന വ്യവസ്ഥകളും ചിട്ടകളും ഉണ്ട്. സമയാസമയങ്ങളിൽ പണ്ഡിതനേതൃത്വവും സംഘടനാ സംവിധാനവും ഇത് പറയും. മിലാദ് റാലിയായാലും ഓണാഘോഷമായലും അത് അങ്ങനെയാണെന്നും മുസ്‌തഫ മുണ്ടുപാറ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു






മതവിധി പണ്ഡിതനായ കാന്തപുരത്തിന് പറയാമെന്നായിരുന്നു നാസർ ഫൈസി കൂടത്തായിയുടെ പ്രതികരണം. മതവിധി ബോധ്യപ്പെത്താനും പറഞ്ഞു കൊണ്ടേയിരിക്കാനുമാണ് മതം പഠിച്ച പണ്ഡിതന്മാർ എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അദ്ദേഹത്തെ അംഗീകരിക്കുന്ന സ്ത്രീകൾ പൊതു ഇടങ്ങളിൽ എങ്ങിനെയായിരിക്കണമെന്ന് അദ്ദേഹത്തിന് പറയാം എന്നും അംഗീകരിക്കാത്തവർക്ക് തള്ളാം എന്നും പോസ്റ്റിൽ കൂട്ടിച്ചേർക്കുന്നുണ്ട്. പക്ഷേ പറയാൻ പാടില്ല എന്ന തിട്ടൂരം അദ്ദേഹത്തോട് മാത്രമല്ല ഒരു മത പണ്ഡിതനോടും വേണ്ട എന്ന ഓർമപ്പെടുത്തലാണ് നാസർ ഫൈസി കൂടത്തായി നടത്തിയത്.








അന്യപുരുഷന്മാർക്കിടയിൽ വേദിയിലോ പൊതുഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും. ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു കാന്തപുരം അബൂബക്കർ മുസലിയാരുടെ വിവാദ പ്രസ്തവന. നബിദിന ആഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിമർശനം ഉയർന്നതോടെയാണ് മഹല്ലുകൾക്കും മദ്രസകൾക്കും നിർദേശവുമായി സമസ്‌ കാന്തപുരം വിഭാഗം രംഗത്തെത്തിയത്.

Post a Comment

0 Comments