താമരശേരി:കട്ടിപ്പാറ പിലാകണ്ടിയിൽ കാട്ടുപന്നി കൃഷി നശിപ്പിച്ചു.കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ താമസിക്കുന്ന കർഷകൻ വി.എം ആലി പിലാകണ്ടിയുടെ കപ്പത്തോട്ടത്തിലെ വിളവെടുപ്പിന് പാകമായ 250 ൽ പരം മൂട് കപ്പകളാണ് വെള്ളിയാഴ്ച രാത്രി കാട്ടു പന്നി ക്കൂട്ടം നശിപ്പിച്ചത്.
കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കാട്ടുപന്നി കൃഷി നശിപ്പിച്ച കർഷകന്റെ കപ്പ തോട്ടം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് അംഗം സഫിയ അബൂബക്കർ, കർഷക കൂട്ടായ്മ ചെയർമാൻ കെ.വി സെബാസ്റ്റ്യൻ പൊതുപ്രവർത്തകൻ സി.എം അസീസ് എന്നിവർ സന്ദർശിച്ചു
0 Comments