തിരൂരങ്ങാടി യിൽ നബിദിന റാലിക്കിടെ മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ചു. വെളിമുക്ക് ആറങ്ങാട്ട് പറമ്പ് യൂണിറ്റ് കേരള മുസ്‌ലിം ജമാഅത്ത് അംഗം കല്ലോട്ടില്‍ മങ്ങാട്ട് അഹമ്മദ് (69) ആണ് മരിച്ചത്
ഇന്ന് രാവിലെ ആറങ്ങാട്ടു പറമ്പ് ഹിദായത്തുസ്വിബ്‌യാന്‍ സുന്നി മദ്‌റസയിലെ നബിദിന റാലിയില്‍ പങ്കെടുത്ത അഹമ്മദ്, റാലി അവസാനിക്കുന്നതിന് അല്‍പം മുമ്പ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ അടുത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
0 Comments