LATEST

6/recent/ticker-posts

മദ്യപിച്ച് ,നബിദിന റാലിക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി; മൂന്നു കുട്ടികള്‍ക്ക് പരിക്ക്.

ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവില്‍ മദ്യപിച്ചു നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തില്‍ മൂന്നു കുട്ടികള്‍ക്ക് പരിക്ക്.



റാലിയില്‍ പങ്കെടുത്തിരുന്ന മൂന്നു കുട്ടികള്‍ക്കാണ് പരിക്കേറ്റത്. പത്തനംതിട്ട ഇലവുംതിട്ട സ്വദേശി അനുദേവ്, വെണ്‍മണി സ്വദേശി അനുരാജ്, മെഴുവേലി സ്വദേശി അബിൻ എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. കാറില്‍ ഉണ്ടായിരുന്ന മൂന്നു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് മൂവരുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മൂന്നുപേർക്കുമെതിരെ പൊലീസ് കേസെടുത്തു. പൊലീസിൻ്റെ പരിശോധനയില്‍ കാറില്‍ നിന്നും മദ്യ കുപ്പികള്‍ കണ്ടെത്തി

Post a Comment

0 Comments