LATEST

6/recent/ticker-posts

മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ കൊയിലാണ്ടി യിൽ ബസ് ചെളിയില്‍ താഴ്ന്നു; മോഷ്ടാക്കള്‍ രക്ഷപ്പെട്ടു

കൊയിലാണ്ടി: മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയില്‍ താഴ്ന്നതോടെ മോഷ്ടാക്കൾ ബസ് ഉപേക്ഷിച്ചു രക്ഷപ്പെട്ടു.കോഴിക്കോട്-കൊയിലാണ്ടി റൂട്ടില്‍ ഓടുന്ന 'സെനോ'  ബസാണ് മോഷണം പോയത്.




കൊയിലാണ്ടി സ്റ്റാന്‍ഡില്‍ നിന്നും കടത്തിയ ബസ് പൊയില്‍ക്കാവിനും ചെങ്ങോട്ടുകാവിനും ഇടയില്‍ വെച്ച് ചെളിയില്‍ താഴുകയായിരുന്നു.

രാവിലെയാണ് ഉടമയും ബസ് ജീവനക്കാരും മോഷണവിവരം അറിഞ്ഞത്. നിലവില്‍, ചെളിയില്‍ പൂണ്ടുപോയ ബസ് ക്രൈന്‍ ഉപയോഗിച്ച് ഉയര്‍ത്തി. സംഭവത്തില്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയതായി  ഉടമ സലാഹുദ്ദീന്‍ പറഞ്ഞു"
 

Post a Comment

0 Comments