LATEST

6/recent/ticker-posts

സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാത്ത വിദ്യാര്‍ഥികള്‍ പാക്കിസ്ഥാനിലേക്ക് പോകൂ.....

തൃശൂർ മാളയില്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാത്ത വിദ്യാർഥികള്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂള്‍ ഉടമ.



മാളയിലെ ഇന്‍റർനാഷണല്‍ ആൻഡ് സൈനിക സ്കൂള്‍ ഉടമ ഡോ. രാജു ഡേവിസ് ആണ് വിവാദ സന്ദേശം വാട്സ്‌ആപ്പ് ഗ്രൂപ്പുകളിലൂടെ പങ്കുവെച്ചത്.



രാജ്യത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ വീട്ടിലിരിക്കുന്നത് മോശമാണ്. അവരൊക്കെ പാക്കിസ്ഥാനിലേക്ക് പോകേണ്ടതാണ്. ഇവിടെ ജീവിക്കാൻ അർഹതപ്പെട്ടവരല്ല അവർ. എല്ലാത്തിനും സ്വാതന്ത്ര്യം വേണം. എന്നാല്‍ രാജ്യത്തെ ബഹുമാനമില്ലാതെയാണ് കുട്ടികളെ വളർത്തുന്നത്. കുട്ടികള്‍ ധിക്കാരികളായി തീരുന്നത് ഇതുകൊണ്ടാണ്" എന്നുമാണ് സ്‌കൂള്‍ ഉടമയുടെ സന്ദേശത്തിലുള്ളത്.




സ്കൂളിലെ ആഘോഷ ചടങ്ങില്‍ പങ്കെടുക്കാത്തവരെ ക്ലാസില്‍ കയറ്റില്ലെന്നും അവധി ദിനം സ്കൂളിലെത്താത്തവർ വിശദീകരണം നല്‍കണമെന്നും സന്ദേശത്തില്‍ പറയുന്നു. എല്ലാത്തിനും സ്വാതന്ത്ര്യം വേണം എന്നാല്‍ സ്വാതന്ത്ര്യദിനത്തില്‍ കുട്ടികളെ വീട്ടിലിരുത്തുകയാണെന്നും കുട്ടികള്‍ ധിക്കാരികളായി മാറുന്നത് ഇതെല്ലാം കൊണ്ടാണെന്നും അദ്ദേഹം പറയുന്നു

Post a Comment

0 Comments