LATEST

6/recent/ticker-posts

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് ഭീഷണി; പേടിക്കാൻ എന്റെ സിരകളിലോടുന്നത് സവർക്കറുടെ രക്തമല്ലെന്ന് പ്രിയങ്ക് ഖാർ​ഗെ"

ബംഗ്ലൂരു: കർണാടക ആഭ്യന്തരമന്ത്രി
പ്രിയങ്ക്ഖാർഗെആർഎസ്എസിനെതിരെ നിലകൊണ്ടാൽ, നിങ്ങൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും സാധിക്കില്ല എന്ന് കർണാടക പ്രതിപക്ഷ നേതാവ് ആർ. അശോകയുടെ ഭീഷണി. ഇത്തരത്തിൽ ഭീഷണിപ്പെടുത്താൻ നിങ്ങൾ ഭീകരസംഘടനയോ അധോലോക മാഫിയയോ ആണോ എന്നായിരുന്നു പ്രിയങ്ക് ഖാർ​ഗെയുടെ ചോദ്യം.






"ഭീഷണിപ്പെടുത്തുന്ന ഈ വാക്കുകൾക്ക് പിന്നിലെ അർഥമെന്താണ്? ആർഎസ്എസ് ഒരു ഭീകര സംഘടനയാണോ? ചോദ്യം ചെയ്യുന്നവരെ ഇല്ലാതാക്കുന്ന അധോലോക മാഫിയയാണോ അവർ? എന്റെ വീട്ടിൽ നിന്ന് പുറത്തുവരാൻ എനിക്ക് ഭരണഘടനാപരമായ സംരക്ഷണമുണ്ട്, സധൈര്യം സംസാരിക്കാൻ ബാബാസാഹെബ് (ബി.ആർ അംബേദ്കർ) എനിക്ക് തന്ന ധാർമക ധൈര്യമുണ്ട്. ആർഎസ്എസിന്റെ വടികളെ ഭയക്കാൻ സവർക്കറുടെ ചോരയല്ല എന്നിൽ ഒഴുകുന്നത്, നമ്മുടേത് അംബേദ്കറുടെ ചോരയാണ്... അംബേദ്കർ തന്നത് ധൈര്യമാണ്, ഭയമല്ല" ഖാർഗെ പറഞ്ഞു."
 


ഭീഷണിപ്പെടുത്തുന്ന ഈ വാക്കുകൾക്ക് പിന്നിലെ അർഥമെന്താണ്? ആർഎസ്എസ് ഒരു ഭീകര സംഘടനയാണോ? ചോദ്യം ചെയ്യുന്നവരെ ഇല്ലാതാക്കുന്ന അധോലോക മാഫിയയാണോ അവർ? എന്റെ വീട്ടിൽ നിന്ന് പുറത്തുവരാൻ എനിക്ക് ഭരണഘടനാപരമായ സംരക്ഷണമുണ്ട്, സധൈര്യം സംസാരിക്കാൻ ബാബാസാഹെബ് (ബി.ആർ അംബേദ്കർ) എനിക്ക് തന്ന ധാർമക ധൈര്യമുണ്ട്. ആർഎസ്എസിന്റെ വടികളെ ഭയക്കാൻ സവർക്കറുടെ ചോരയല്ല എന്നിൽ ഒഴുകുന്നത്, നമ്മുടേത് അംബേദ്കറുടെ ചോരയാണ്... അംബേദ്കർ തന്നത് ധൈര്യമാണ്, ഭയമല്ല" ഖാർഗെ പറഞ്ഞു."




ആർഎസ്എസിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന നേതാവാണ് കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർ​ഗെ. ആർഎസ്എസ് ഒരു രജിസ്റ്റർ ചെയ്ത സംഘടനയല്ലെന്നും നിയമപരമായ ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറിനിൽക്കുകയാണെന്നും ഖാർഗെ ആരോപിച്ചിരുന്നു. രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന് ഖാർഗെ തുറന്ന കത്തെഴുതുകയും ചെയ്തിരുന്നു."
 
 .

Post a Comment

0 Comments