LATEST

6/recent/ticker-posts

ആവശ്യമുണ്ട്.......... മാവേലിയേ...അത്തം പിറന്നതോടെ മാവേലിക്കു ഡിമാൻഡേറുന്നു. ദിവസം 900 രൂപയും ബാറ്റായും കുപ്പിയുമാണ് ശമ്പളമായി ഓഫര്‍. നല്ല ഉയരവും അതിനൊത്ത വണ്ണവും വയറും ഉള്ളവരെ ആവശ്യമുണ്ട് എന്ന പേരില്‍ പത്ര പരസ്യം

കോഴിക്കോട്:ഓണം തുടങ്ങിയതോടെ പൊതുപരിപാടികളിലും ഓഫീസ് ആഘോഷങ്ങളിലും ഒഴിച്ചു കൂടാനാവാത്ത അഭിവാജ്യ ഘടകമാണല്ലോ മാവേലി.....





ഓണക്കാലത്ത് വിവിധ സംഘടനകളും സ്ഥാപനങ്ങളും നടത്തുന്ന ആഘോഷങ്ങളിലേക്ക് മാവേലിയുടെ വേഷമിടാൻ ആളുകളെ തേടി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

അത്തം പിറന്നതോടെ തന്നെ മാവേലി വേഷക്കാർക്കുള്ള ബുക്കിംഗ് ആരംഭിച്ചിരുന്നു. ഉത്രാടം, തിരുവോണം ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്.




പ്രൊഫഷണല്‍ നാടക-മിമിക്രി കലാകാരന്മാർക്ക് പുറമെ, ഓണക്കാലത്ത് അധിക വരുമാനം ലക്ഷ്യമിട്ട് നിരവധി സാധാരണക്കാരും മാവേലി വേഷങ്ങളിലേക്ക് എത്തുന്നുണ്ട്.

Post a Comment

0 Comments