ചാറ്റ്ജിപിടിയോട് കൊ.ലപാതക പദ്ധതി വെളിപ്പെടുത്തിയ യുവാവിനെ ഓപ്പൺ ഐയുടെ ഇടപെടൽ മൂലം പൊലീസ് കസ്റ്റഡിയിൽ എടുത്തു അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം.
ചാറ്റ്ബോട്ടുമായുള്ള സംഭാഷണങ്ങളില് യഥാര്ത്ഥ ലോകത്ത് വലിയ തോതിലുള്ള അക്രമം നടക്കാനുള്ള സാധ്യത തിരിച്ചറിഞ്ഞ ഓപ്പണ്എഐ കമ്പനി, വിവരം ഫെഡറല് അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്ലോറിഡ സ്വദേശിയായ 25കാരന് ഡാരന് ഷൗ അറസ്റ്റിലായത്.
ആറ് മാസത്തെ ബന്ധം തകര്ന്നതിന് പിന്നാലെയാണ് ഇയാള് ചാറ്റ്ജിപിടിയെ ഉപയോഗിച്ചു തുടങ്ങിയത്. തുടക്കത്തില് സാധാരണ കാര്യങ്ങള് സംസാരിച്ചെങ്കിലും പിന്നീട് സംഭാഷണങ്ങളുടെ സ്വഭാവം മാറി. മുന് കാമുകിയെ ബലാത്സംഗം ചെയ്ത് കൊ.ലപ്പെടുത്തുമെന്നും ഈ മാസം അവസാനത്തോടെ അവളെ ഇല്ലാതാക്കുമെന്നും ഇയാള് ചാറ്റ്ബോട്ടിനോട് പറഞ്ഞു. തോക്കുകളുടെ ലഭ്യതയെക്കുറിച്ചും ആക്രമണ പദ്ധതികളെക്കുറിച്ചും വിശദമായി സംസാരിച്ച ഇയാള്, തോക്കുകളുടെയും മറ്റ് ഉപകരണങ്ങളുടെയും ചിത്രങ്ങള് പെണ്കുട്ടിക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.
സന്ദേശങ്ങള് പരിശോധിച്ച ഓപ്പണ്എഐ ഉടന്തന്നെ എഫ്ബിഐക്ക് വിവരം കൈമാറുകയായിരുന്നു. തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് മെയ് മാസത്തില് ഇയാള് അറസ്റ്റിലായത്. കോടതിയില് കുറ്റസമ്മതം നടത്തിയ പ്രതിക്ക് എട്ട് വര്ഷത്തെ പ്രൊബേഷന് ശിക്ഷയാണ് കോടതി വിധിച്ചത്. ആദ്യ രണ്ട് വര്ഷം നിരീക്ഷണ ഉപകരണം ധരിക്കണമെന്നും തോക്കുകള് കൈവശം വെയ്ക്കാനോ പെണ്കുട്ടിയുമായി ബന്ധപ്പെടാനോ പാടില്ലെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. കുറ്റകൃത്യങ്ങള്ക്കായി എഐ ചാറ്റ്ബോട്ടുകള് ദുരുപയോഗം ചെയ്യപ്പെടുന്ന സംഭവങ്ങള് വര്ധിച്ചുവരുന്ന സാഹചര്യത്തില് സുരക്ഷാ നടപടികള് കര്ശനമാക്കിയിരിക്കുകയാണ് കമ്പനികൾ.
0 Comments