LATEST

6/recent/ticker-posts

അന്തിമ വിധി വരുന്നത് വരെ ഫ്രഷ്ക്കട്ട് ഫാക്ടറി അടച്ചിടാൻ ധാരണയായി.

താമരശ്ശേരി: ഹൈക്കോടതിയുടെ അന്തിമ വിധി വരും വരെ ഫ്രഷ്ക്കട്ട് ഫാക്ടറി അടച്ചിടാൻ ധാരണയായി.
എം എൽ എ മാരായ പി കെ ഫിറോസ്, വി കെ കാസിം, എം എ റസാഖ് മാസ്റ്റർ, മുൻ എംഎൽഎ ഡോ.എം കെ മുനീർ, താമരശേരി Dysp കെ എ ബോസ്, സമരസമിതി നേതാക്കൾ എന്നിവർ ഫാക്ടറി മാനേജ്മെൻറുമായി താമരശ്ശേരി PWD റസ്റ്റ്ഹൗസിൽ വെച്ച് നടത്തിയ ചർച്ചയിലാണ് ധാരണ. ഫാക്ടറിക്ക് അകത്തേക്കും, പുറത്തേക്കും വാഹനങ്ങൾ കടത്തിവിടില്ല. കമ്പനി ഇവിടെ നിന്നും മറ്റെവിടെക്കെങ്കിലും മാറ്റി സ്ഥാപിക്കണമെന്ന നിർദ്ദേശം എം എൽ എ മാർ മുന്നോട്ട് വെച്ചിട്ടുണ്ട്. മാനേജ്മെൻ്റ്' ഇതിന് തയ്യാറായിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നും എല്ലാ പിന്തുണയും ഉറപ്പ് നൽകും 

Post a Comment

0 Comments