LATEST

6/recent/ticker-posts

ഫ്രഷ്കട്ട് : പൂട്ടാനുള്ള ഉത്തരവ് മുമ്പ് തന്നെ കമ്പനിക്ക് കിട്ടി, മലിനീകരണ നിയന്ത്രണ ബോര്‍ഡും കമ്പനിയും ഒത്തുകളിച്ചെന്ന് ആരോപണവുമായി സലീം മടവൂർ

ഫാക്ടറിക്ക് മുന്നില്‍ നടക്കുന്ന സമരം നാടകമാണ്





താമരശേരി: ഫ്രഷ്കട്ട്‌ അടച്ചുപൂട്ടണമെന്ന ഉത്തരവ് പുറത്ത് ഇറങ്ങുന്നതിനു മുമ്പ് തന്നെ കമ്പനിക്ക് കിട്ടിയതയായും, മലിനീകരണ നിയന്ത്രണ ബോർഡും കമ്പനിയും ഒത്തുകളിച്ചെന്ന ആരോപണവുമായി  ആർ.ജെ.ഡി ദേശീയ സമിതി അംഗം സലിം മടവൂർ . 


ഇതാണ് കമ്പനിക്ക് പെട്ടെന്ന് ഹൈക്കോടതിയെ സമീപിക്കാനും സ്റ്റേ കിട്ടാനും കാരണം. പൂട്ടാനുള്ള കാരണം ഉത്തരവില്‍ വ്യക്തമാക്കാതെ കമ്പനിയെ സഹായിച്ചു. ഇതിനുപിന്നില്‍ നടന്നത് അഴിമതിയാണെന്നും സലീം മടവൂർ ആരോപിച്ചു. സംഭവത്തില്‍ ലോകായുക്തക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.







കാട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറിയും ഈ തട്ടിപ്പിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്. സെക്രട്ടറിയെ മാത്രം കുറ്റപ്പെടുത്തുന്നത് ഒത്തുകളിയുടെ ഭാഗമാണ്. ഫാക്ടറിക്ക് മുന്നില്‍ നടക്കുന്ന സമരം നാടകമാണ്. പിന്നില്‍ ഫാക്ടറിയെ സംരക്ഷിക്കാനുള്ള നീക്കമാണെന്നും ആരോപണമുണ്ട്

Post a Comment

0 Comments