LATEST

6/recent/ticker-posts

കഠിനമായ വ്യായാമം ജീവന് തന്നെ ഭീഷണിയായേക്കാം

വ്യായാമം ഏറെ നല്ലതും  അത്യാവശ്യമാണ് , പക്ഷെ നാല് ദിവസം കൊണ്ട് തടി കുറയ്ക്കാൻ, അല്ലെങ്കിൽ ഒരു മാസം കൊണ്ട് സിക്സ് പാക്ക് വരാനൊക്കെ യുളള അഭിനിവേശം മൂലം തുടർച്ചയായ കഠിനമായ വ്യായാമം ജീവന് തന്നെ ഭീഷണിയായേക്കാമെന്ന് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. മാസങ്ങളോളം വ്യായാമമില്ലാതെ കഴിഞ്ഞശേഷം ഒറ്റയടിക്ക് മൂന്നുമണിക്കൂർ കഠിനമായി വർക്കൗട്ട് ചെയ്ത യുവാവിന് ഹൃദയസ്തംഭനം ഉണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഡോക്ടർമാർ പുതിയ ആരോഗ്യ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 







Also read- ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുത് -സുപ്രീംകോടതി





പെട്ടെന്ന് കഠിനമായ വ്യായാമങ്ങളിൽ ഏർപ്പെടുമ്പോൾ പേശികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും 'റാബ്ഡോമയോലൈസിസ്' എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും.





ഈ അവസ്ഥയിൽ പേശികളിൽ നിന്നുള്ള പ്രോട്ടീനായ മയോഗ്ലോബിൻ രക്തത്തിലെത്തി വൃക്കകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയും മൂത്രത്തിന് കടുംനിറം ബാധിക്കാൻ ഇടയാക്കുകയും ചെയ്യുന്നു.കൂടാതെ, പേശികളിൽ നിന്ന് അമിതമായി പുറന്തള്ളപ്പെടുന്ന പൊട്ടാസ്യം രക്തത്തിൽ കൂടുന്നത് ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുന്നതിനും ഹൃദയസ്തംഭനത്തിനും കാരണമാകും."
 






പേശികളിൽ ശക്തമായ വീക്കവും വേദനയും ബലഹീനതയും

ഇരുണ്ട നിറത്തിലുള്ള മൂത്രം

ഓക്കാനം, ഛർദ്ദി, അബോധാവസ്ഥ

വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:

ഘട്ടംഘട്ടമായി തുടങ്ങുക: മാസങ്ങളോളം വിശ്രമിച്ച ശേഷം പെട്ടെന്ന് കഠിനമായ വ്യായാമത്തിലേക്ക് കടക്കാതെ, നടത്തം പോലുള്ള ലഘുവായ വ്യായാമങ്ങളിൽ തുടങ്ങി ക്രമേണ തീവ്രത കൂട്ടുക."
 


സൂപ്പർവിഷൻ പ്രധാനം: ആരോഗ്യപ്രശ്നങ്ങളുള്ളവരും അമിതഭാരമുള്ളവരും വിദഗ്ധരായ ഫിറ്റ്നസ് ട്രെയിനർമാരുടെയോ ഡോക്ടർമാരുടെയോ നിർദേശപ്രകാരം മാത്രം വ്യായാമം ചെയ്യുക.

വാം അപ് നിർബന്ധം: വർക്കൗട്ടിന് മുൻപ് അഞ്ചുമിനിറ്റെങ്കിലും കൈകാലുകൾക്ക് സ്ട്രെച്ചിങ് നൽകി വാം അപ് ചെയ്യുക.

ശ്രദ്ധിക്കുക: വ്യായാമത്തിനിടയിൽ അമിതക്ഷീണം തോന്നിയാൽ വിശ്രമിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യുക. തുടക്കത്തിൽ ലഘുവായ പ്രീ-വർക്ക്ഔട്ട് ഭക്ഷണങ്ങളും കഴിക്കാവുന്നതാണ്."
 

Post a Comment

0 Comments