കോഴിക്കോട്: റോഡും തോടും തിരിച്ചറിയാന്‍ കഴിയാത്ത വിധം വെള്ളം കയറിയതിനെ തുടർന്ന് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ ഒഴുകിപ്പോയി,ഡ്രൈവര്‍ അൽഭുതകരമായി രക്ഷപ്പെട്ടു
കുറ്റിക്കാട്ടൂര്‍ കണിയാത്ത് പാലത്തിലാണ് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ വെള്ളത്തില്‍ ഒഴുകിപ്പോയത്. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മുങ്ങിപ്പോയ ഓട്ടോറിക്ഷ രാവിലെ നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് വെള്ളത്തില്‍ നിന്ന് ഉയര്‍ത്തിയത്."
കുറ്റിക്കാട്ടൂര്‍ കണിയാത്ത് പള്ളിക്ക് സമീപമുള്ള പാലത്തിലാണ് ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ടത്. കോണ്‍ക്രീറ്റ് റോഡിലൂടെ വരികയായിരുന്ന ഓട്ടോറിക്ഷയാണ് തോട്ടിലേക്ക് മറിഞ്ഞത്. മാമ്പുഴയില്‍ നിന്ന് വരുന്ന ഈ തോട്ടില്‍ ജലനിരപ്പും ഒഴുക്കും വളരെ കൂടുതലായിരുന്നു. പുലര്‍ച്ചെ ശക്തമായ മഴയും ഉണ്ടായിരുന്നു. തോടിന് കൈവരി ഇല്ലാത്തതും അപകടത്തിന് കാരണമായി.
0 Comments