LATEST

6/recent/ticker-posts

ഭാര്യ മരിക്കുമ്പോള്‍ ഇളയ കുട്ടിയുടെ പ്രായം രണ്ടു വയസ്, ചെറിയൊരു സൈക്കിള്‍ ടയറും ട്യൂബും വില്‍ക്കുന്ന കടകൊണ്ട് 4 മക്കളെ വളര്‍ത്തി നല്ല നിലയിലാക്കി.വാര്‍ദ്ധക്യത്തില്‍ പിതാവിന്റെ സ്വത്തുക്കള്‍ വീതിച്ചെടുത്ത ശേഷം തെരുവില്‍ ഉപേക്ഷിച്ച്‌ മക്കള്‍,

ഭോപ്പാല്‍: ഒരുകാലത്ത് നാല് മക്കളുടെയും കൈപിടിച്ച്‌ ജീവിതത്തിലേക്ക് നയിച്ച പിതാവ്… സൈക്കിള്‍ ടയറും ട്യൂബും വില്‍ക്കുന്ന ചെറിയൊരു കടയായിരുന്നു ഏക ഉപജീവനമാർഗം.



ഇൻഡോറില്‍ സ്വന്തമായി ചെറിയൊരു വീടുമുണ്ടായിരുന്നു. ഭാര്യ ചെറുപ്പത്തിലേ മരിച്ചു. പിന്നീട് നാല് മക്കളെയും വളർത്തി വലുതാക്കി വിവാഹം കഴിപ്പിച്ചുവിട്ടു. എന്നാല്‍ ജീവിതത്തിന്റെ അവസാന നാല് വർഷം 70കാരനായ ഘൻശ്യാമിന് മക്കളുടെ സ്നേഹവും പരിചരണവും ലഭിച്ചില്ല. ഒടുവില്‍ മരിച്ചപ്പോഴും അന്ത്യകർമങ്ങള്‍ക്ക് മക്കളില്‍ ഒരാള്‍ പോലും എത്തിയില്ല… ഏകനായി അയാള്‍ യാത്രയായി



ഓഗസ്റ്റ് നാലിനാണ് ഘൻശ്യാം ഭോപ്പാലിലെ അപ്നാ ഘർ വൃദ്ധസദനത്തില്‍ മരിച്ചത്. മരണവിവരം കുടുംബത്തെ അറിയിക്കുകയും പലതവണ ഭോപ്പാലിലേക്ക് എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തെങ്കിലും മക്കള്‍ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. രണ്ട് ദിവസം കാത്തിരുന്നിട്ടും ആരും എത്തിയില്ല. ഒടുവില്‍ മൃതദേഹം സംസ്കരിച്ച്‌ മരണ സർട്ടിഫിക്കറ്റ് അയച്ചുതരണമെന്നാണ് കുടുംബം വൃദ്ധസദനത്തോട് ആവശ്യപ്പെട്ടത്.




അപ്നാ ഘർ എന്ന അനാഥാലയം നടത്തുന്ന മാധുരി മിശ്രയുടെ വാക്കുകള്‍ ഈ സംഭവത്തിന്റെ വേദന വ്യക്തമാക്കുന്നു. ഘൻശ്യാമിന്റെ ഭാര്യ മരിക്കുമ്പോള്‍ ഏറ്റവും ഇളയ മകള്‍ക്ക് ഏകദേശം രണ്ട് വയസായിരുന്നു. അന്ന് ഒരച്ഛന്, നാലോ അഞ്ചോ മക്കളെ വളർത്താൻ കഴിയുമായിരുന്നു. എന്നാല്‍ ഇന്ന് നാല് മക്കള്‍ ചേർന്നിട്ടും ഒരച്ഛനെ നോക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു മാധുരി മിശ്രയുടെ വാക്കുകള്‍.

Post a Comment

0 Comments