LATEST

6/recent/ticker-posts

ഞെട്ടിച്ച് സ്വർണവില; ഒറ്റയടിക്ക് കൂടിയത് 3,160 രൂപ, പവന് 1,16,800 രൂപ

കോഴിക്കോട്:ഞെട്ടിച്ച് സ്വർണവില. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 3,160 രൂപ വർധിച്ച് പവന് 1,16,800 രൂപയിൽ എത്തി. 395 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാമിന് 14, 600 രൂപയാണ് ഇന്നത്തെ വില. സംസ്ഥാനത്ത് സ്വർണവിലയിൽ കഴിഞ്ഞ ദിവസങ്ങളിലും കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഞെട്ടിക്കുന്ന വർധന രേഖപ്പെടുത്തിയത്.









പശ്ചിമേഷ്യൻ സംഘർഷത്തിൽ നേരിയ അയവ് ഉണ്ടായെങ്കിലും അമേരിക്കയും ഇറാനും തമ്മിലുള്ള തർക്കം തുടരുന്ന സാഹചര്യത്തിൽ കൂടിയാണ് സ്വർണം കൂടുതലായി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയിലും വില വർധന പ്രതിഫലിക്കുന്നത്. പതിനെട്ട് കാരറ്റ് സ്വർണത്തിന് 325 രൂപ വർധിച്ചതോടെ ഒരു ഗ്രാമിന് 11,995 രൂപയിൽ എത്തി. 325 രൂപയുടെ വർധനയാണുണ്ടായത്. പവന് 95,960 രൂപയാണ് വില.വെള്ളി വിലയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. 2550 രൂപയാണ് വില. ഗ്രാമിന് 255 രൂപയാണ് വില.

Post a Comment

0 Comments