കൊച്ചി:സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസമായി കേരളത്തിലെ സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. ഇന്ന് പവന് 2120 രൂപ കുറഞ്ഞതോടെ വില 1,16,040 രൂപയായി. ഗ്രാമിന് 265 രൂപ കുറഞ്ഞ് 14,505 രൂപയിലുമെത്തി. തുടർച്ചയായ വിലയിടിവോടെ ആഭരണപ്രേമികൾക്ക് സ്വർണം വാങ്ങാനുള്ള പ്രതീക്ഷയും വർധിക്കുകയാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം പവന് 4040 രൂപയാണ് കുറഞ്ഞത്.
ഔൺസിന് 4626 ഡോളർ എന്ന നിലയിൽനിന്ന് രാജ്യാന്തര സ്വർണവില 4455 ഡോളറിലേക്കാണ് ഇടിഞ്ഞത്. രാജ്യാന്തര വിപണിയിലെ ഈ മാറ്റമാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിച്ചത്.
വെള്ളിവില
സംസ്ഥാനത്തെ വെള്ളിവില ഗ്രാമിന് 5 രൂപ കുറഞ്ഞ് ഒരു ഗ്രാം വെള്ളിക്ക് 260 രൂപയും 10 ഗ്രാം വെള്ളിക്ക് 2,600 രൂപയുമാണ് നിലവിലെ നിരക്ക്.
കഴിഞ്ഞ ഒരാഴ്ചത്തെ സ്വർണ വില ഒറ്റ നോട്ടത്തിൽ
ഓഗസ്റ്റ് 22-1,19,600 രൂപ
ഓഗസ്റ്റ് 23- 1,19,600 രൂപ
ഓഗസ്റ്റ് 24- 1,02,240 രൂപ
ഓഗസ്റ്റ് 25- 1,20,080 രൂപ
ഓഗസ്റ്റ് 26- 1,20,080 രൂപ
ഓഗസ്റ്റ് 27- രാവിലെ- 1,19,520 രൂപ, ഉച്ചയ്ക്ക്- 1,17,800 രൂപ
ഓഗസ്റ്റ് 28- രാവിലെ- 1,17,200രൂപ, ഉച്ചയ്ക്ക്- 1,18,160 രൂപ
ഓഗസ്റ്റ് 29- 1,16,040 രൂപ
0 Comments