LATEST

6/recent/ticker-posts

മരണാനന്തരചടങ്ങ്,കാ​ന്ത​പു​രത്തിന്റെ പേരിൽ വ്യാജ പ്രചാരണം; പരാതി നൽകി

കോഴിക്കോട്: കാന്തപുരത്തിന്റെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് അദ്ദേഹം തന്നെ പറഞ്ഞതെന്ന വ്യാജേന തെറ്റിദ്ധാരണാജനകവും വസ്തുതക്ക് നിരക്കാത്തതും അപകീർത്തികരവുമായ പോസ്റ്ററുകളും വീഡിയോകളും പ്രചരിപ്പിച്ച  സംഭവത്തിൽ  മർകസ് അധികൃതർ പരാതി നൽകി.







അപകീർത്തികരവുമായ പോസ്റ്ററുകളും വീഡിയോകളും പ്രചരിപ്പിച്ച പത്തിലധികം വരുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയും അത് പങ്കുവെച്ചവർക്കെതിരെയും ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്കും കുന്ദമംഗലം പൊലീസ് സ്റ്റേഷനിലുമാണ് പരാതി നൽകിയത്.








.വ്യാജ പ്രചാരങ്ങളിലൂടെ വിദ്വേഷവും അപകീർത്തിയും പ്രചരിപ്പിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും തുടർന്നും ഇത്തരം പ്രവർത്തനങ്ങൾ തടയുകയും കുറ്റവാളികൾക്ക് ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ശിക്ഷ നൽകുകയും വേണമെന്നും മർകസ് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് ജോയിന്റ് ഡയറക്ടർ ഷമീം കെ.കെ നൽകിയ പരാതി യിൽ പറയുന്നു 

Post a Comment

0 Comments