LATEST

6/recent/ticker-posts

കുഴഞ്ഞു വീണ വയോധികന് തുണയായത് മക്കള്‍ സമ്മാനിച്ച ആപ്പിൾ വാച്ച്

സിന്‍സിനാറ്റി: യു.എസില്‍ ആപ്പിള്‍ വാച്ചിന്റെ തത്സമയ ഇടപെടലിലൂടെ വന്‍ ദുരന്തം ഒഴിവായി. വീട്ടുമുറ്റത്ത് കുഴഞ്ഞുവീണ് ബോധരഹിതനായ മുഹമ്മദ് ഇസ്ലാം എന്ന വയോധികനാണ് മക്കള്‍ സമ്മാനിച്ച ആപ്പിള്‍ വാച്ചിന്റെ കൃത്യസമയത്തുള്ള അറിയിപ്പ് കാരണം ജീവന്‍ തിരികെ ലഭിച്ചത്. ഒഹായോയിലെ സിന്‍സിനാറ്റിയിലാണ് സംഭവം.






വീട്ടിലെ മാലിന്യങ്ങള്‍ പുറത്ത് കളയാന്‍ ഇറങ്ങിയപ്പോള്‍ പെട്ടെന്ന് തലചുറ്റി വീഴുകയായിരുന്നുവെന്ന് ഇസ്ലാം പറയുന്നു. വീഴ്ചയ്ക്ക് ശേഷം എന്താണ് സംഭവിച്ചതെന്ന് ഓര്‍മ്മയില്ല. ബോധം തിരികെ വന്നപ്പോള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും ശരീരം വഴങ്ങിയില്ല. എന്നാല്‍ നിമിഷങ്ങള്‍ക്കകം ആംബുലന്‍സിന്റെ സൈറണ്‍ ശബ്ദംകേള്‍ക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.



ഇസ്ലാം ശക്തമായി നിലത്തു വീണതും ചലനമില്ലാതെ കിടന്നതും തിരിച്ചറിഞ്ഞ ആപ്പിള്‍ വാച്ചിലെ ‘ഫോള്‍ ഡിറ്റക്ഷന്‍’ (Fall Detection) ഫീച്ചറാണ് രക്ഷകനായത്. അപകടം സംഭവിച്ചാല്‍ ഉപയോക്താവ് പ്രതികരിക്കാതിരുന്നാല്‍ വാച്ച് ഓട്ടോമാറ്റിക്കായി അടുത്തുള്ള എമര്‍ജന്‍സി സര്‍വീസുകളിലേക്കും (Emergency Services) ബന്ധുക്കളുടെ ഫോണുകളിലേക്കും സന്ദേശവും ലൊക്കേഷനും അയക്കും.










ആശുപത്രിയില്‍ എത്തിച്ച ഇസ്ലാമിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചതായി (Blood Clots) കണ്ടെത്തി. കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചതാണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ശ്വാസംമുട്ടലും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നെങ്കിലും വീഴ്ചയ്ക്ക് ശേഷമാണ് ഗുരുതരാവസ്ഥ പുറത്തറിഞ്ഞത്.

Post a Comment

0 Comments