LATEST

6/recent/ticker-posts

പള്ളികളിൽനിന്ന് ബാറ്ററി കവരുന്ന സംഘം സജീവം

താമരശ്ശേരി:പളളികളിൽ നിന്നും ഇൻ വെർട്ടർ ബാറ്ററി കൾ കവരുന്ന സംഘം സജീവം.കഴിഞ്ഞ ദിവസം ഈർപോണയിലെ ടൗൺ പള്ളിയിൽ നിന്നും ഇൻവെർട്ടർ ബാറ്ററി രണ്ടംഗ സംഘമാണ് കവർന്നത്.ഇതെ പോലെ കോളിക്കൽ ആര്യംകുളം ജുമാ മസ്ജിദിൽനിന്ന് ഇൻവെർട്ടർ ബാറ്ററി മോഷ്ടിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.






​സ്കൂട്ടറിൽ എത്തിയ ആൾ ഇൻവെർട്ടറിന്റെ വയറുകൾ വിച്ഛേദിച്ച ശേഷമാണ് ബാറ്ററി മോഷ്ടിച്ച് കടന്നുകളഞ്ഞത്.പള്ളിയിലും പ്രദേശത്തും ആരുമില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് മോഷ്ടാക്കൾ അകത്ത് കയറിയത്.






പല പള്ളികളിലും പകൽ സമയത്ത് ആണ് മോഷണം നടന്നത്.വാഹനവുമായി എത്തുന്നവർ ബാറ്ററി എടുത്തു കൊണ്ട് പോവുന്നത് കാണുന്നവർക്ക് സംശയം തോന്നാത്ത തരത്തിൽ ആണ്,റിപ്പയറിനെന്ന തരത്തിൽ ആണ് ആൾക്കാർ കാണുമ്പോൾ ഇവരുടെ പെരുമാറ്റം.പലപ്പോഴും കമ്മറ്റി ഭാരവാഹികൾ അറിയുന്പോഴേക്കും ബാറ്ററി വിൽപ്പന നടത്തി കഴിയും.ഭാരവാഹികൾ താമരശ്ശേരി പൊലീസിൽ പരാതി നൽകി.

Post a Comment

0 Comments