LATEST

6/recent/ticker-posts

വഖഫ് വിഷയം;ലീഗ് ബാബരി പൊളിച്ചപ്പോള്‍ പുലര്‍ത്തിയ മൗനത്തിന് സമാനമെന്ന് എസ്.വൈ.എസ്

വഖഫ് നിയമ ഭേദഗതിയില്‍ സമുദായത്തെ വഞ്ചിച്ച മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി എസ്.വൈ.എസ്. . വഖഫ് വിഷയത്തില്‍ സമുദായ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ മുസ്ലിം ലീഗ് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന് എസ്.വൈ.എസ്. ജനറല്‍ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി കുറ്റപ്പെടുത്തി







കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ മുസ്ലിം ലീഗ് പുലര്‍ത്തിയ മൗനത്തിന് സമാനമാണ് ഇപ്പോഴത്തെ സാഹചര്യം. ഹൈക്കോടതിയില്‍ ഇത്തരമൊരു നിലപാട് ഉണ്ടായപ്പോള്‍ ലീഗ് നിശബ്ദത പാലിച്ചുവെന്നാണ് പ്രധാന ആരോപണം








വഖഫ് സ്വത്തുക്കള്‍ കൈയേറാന്‍ സഹായിക്കുന്ന കേന്ദ്ര നിയമം നടപ്പാക്കാന്‍ തയ്യാറാണെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത് മുഖ്യമന്ത്രി വി.ഡി. സതീശന്റെയും യുഡിഎഫ് സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചയേക്കാള്‍ ഉപരിയായി, ഈ വിഷയത്തില്‍ ഇടപെടുന്നതില്‍ ലീഗിന് വലിയ ഉത്തരവാദിത്തമുണ്ടായിരുന്നുവെന്ന് സഖാഫി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടിയത്.







കേന്ദ്ര നിയമത്തിനെതിരെ വിവിധ മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നതിനിടെയാണ് സമസ്ത എപി വിഭാഗം നേതാവ് കൂടിയായ റഹ്‌മത്തുള്ള സഖാഫി ലീഗിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്









കേന്ദ്ര സര്‍ക്കാര്‍ നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയില്‍ നിന്ന് അനുകൂലമായ വിധി ഉണ്ടാകുമെന്ന് സമുദായം ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കേന്ദ്ര നിയമത്തെ അനുകൂലിച്ചതോടെ സുപ്രീം കോടതിയിലെ പ്രതീക്ഷകള്‍ കൂടി തല്ലിക്കെടുത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments