LATEST

6/recent/ticker-posts

വി ഡി സതീശന്‍-സാജന്‍ സ്‌കറിയ കൂടിക്കാഴ്ച: വിമര്‍ശനവുമായി വി ആര്‍ അനൂപ്

മറുനാടനെപ്പോലെ ഒരാള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഓടികയറാന്‍ കഴിയുന്നുണ്ടെങ്കില്‍, അത് ,സങ്കടകരം തന്നെയാണ് എന്ന് പറയാതിരിക്കാന്‍ ആവില്ല.








കോഴിക്കോട്: മുഖ്യമന്ത്രി വി ഡി സതീശനും മറുനാടന്‍ സാജന്‍ സ്‌കറിയയും തമ്മിലുള്ള കൂടിക്കാഴ്ചയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി ആര്‍ അനൂപ്. 'മറുനാടനെപ്പോലെ ഒരാള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഓടികയറാന്‍ കഴിയുന്നുണ്ടെങ്കില്‍, അത് ഈ സര്‍ക്കാര്‍ വരാന്‍ പ്രയത്‌നിച്ച സാധാരണ പ്രവത്തകരേയും, ഈ സര്‍ക്കാര്‍ വരാന്‍ വോട്ട് ചെയ്ത സാധാരണക്കാരേയും സംബന്ധിച്ച് സങ്കടകരം തന്നെയാണ് എന്ന് പറയാതിരിക്കാന്‍ ആവില്ല, അത് നല്‍കുന്ന സദ്ദേശം ഈ സര്‍ക്കാരിനെ സംബന്ധിച്ച് ഗുണപരമല്ല'. വി ആര്‍ അനൂപ് ഫേസ്ബുക്കില്‍ കുറിച്ചു.

Also read- 13 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് തല്ലിയൊടിച്ച് പെൺകുട്ടിയുടെ പിതാവ്


പത്ത് വര്‍ഷത്തെ പിണറായിയുടെ തുടര്‍ഭരണം അവസാനിപ്പിക്കുന്നതില്‍ വെള്ളാപ്പള്ളി നടേശന്‍ എന്ന 'മാന്യദേഹം ' വഹിച്ച പങ്ക് , ഇജങ അനുഭാവികള്‍ മാത്രമല്ല, രഹസ്യമായി സി.പി.എം നേതാക്കളും സമ്മതിക്കും. ആ വര്‍ഗീയ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ഞങ്ങളെപ്പോലുള്ളവര്‍ ചാനലുകളിലും സാധാരണ പ്രവത്തകര്‍ ചായപ്പീടികകളിലും സംസാരിച്ചതിന്റെ കൂടി ഉല്‍പ്പന്നം കൂടിയാണ് ഈ സര്‍ക്കാര്‍'. അനൂപ് കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി വി ഡി സതീശന്‍-തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ചക്കെതിരേയും വി ആര്‍ അനൂപ് നേരത്തെ രംഗത്തെത്തിയിരുന്നു. സീനിയര്‍ വെള്ളാപ്പള്ളി ആയാലും ജൂനിയര്‍ വെള്ളാപ്പള്ളി ആയാലും ചര്‍ച്ചയ്ക്ക് ഇരുത്തി 'ലെജിറ്റിമസി' ഉണ്ടാക്കിക്കൊടുക്കുന്നത് അധികാരത്തില്‍ ഇരിക്കുന്ന ആരുടെ ഭാഗത്തുനിന്നായാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അനൂപ് പറഞ്ഞു. 








 വി ഡി സതീശന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ സമുദായിക നേതാവായി കാണാന്‍ കഴിയില്ല. തുഷാര്‍ സാമ്പത്തിക കുറ്റവാളിയാണ്. അത്തരം ആളുകളെ ചേര്‍ത്തുനിര്‍ത്തുന്നത് തെറ്റായ സന്ദേശം നല്‍കും. എന്‍ഡിഎയുടെ ഘടകകക്ഷി നേതാവ് കൂടിയാണ് തുഷാര്‍. പത്ത് വര്‍ഷം സ്വീകരിച്ച സമീപനം ഭരണം കിട്ടുമ്പോള്‍ മാറുന്നത് ശരിയല്ല. തങ്ങളെപ്പോലുള്ളവര്‍ വെള്ളാപ്പള്ളിമാരുടെ വിദ്വേഷ പ്രസ്താവനകള്‍ക്ക് എതിരെ നടത്തിയ പോരാട്ടത്തിന്റെ ഫലം കൂടിയാണ് ഇന്നത്തെ ഈ അധികാരം എന്ന് ബന്ധപ്പെട്ടവരെ ഓര്‍മിക്കുന്നുവെന്നും അനൂപ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അനൂപിന്റെ പ്രതികരണം.

Post a Comment

0 Comments