താമരശേരി: താമരശേരി സർവ്വീസ് സഹകരണ ബാങ്കിന്റെ തച്ചംപൊയിൽ ബ്രാഞ്ചിൽ വ്യാജ സ്വർണം പണയം വെച്ച് 553300 രൂപ തട്ടിയ യുവാവിനെ ജീവനക്കാർ തന്ത്രപൂർവ്വം പിടികൂടി പോലീസിനെ ഏൽപ്പിച്ചു.
കഴിഞ്ഞ 20 ദിവസത്തിനിടെ പല തവണയായിട്ടാണ് തട്ടിയത്.ഇന്ന് വീണ്ടും സ്വർണം പണയം വെക്കാനായി എത്തിയപ്പോഴാണ് തച്ചം പൊയിൽ ഈർപ്പോണ വട്ടിക്കുന്ന് അബദുൽ മുനീർ പിടിയിലായത്. സമാന രൂപത്തിൽ മറ്റിടങ്ങളിലും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്
0 Comments