LATEST

6/recent/ticker-posts

അങ്കണവാടിയിലേക്ക് കയറാന്‍ മടിച്ച പെണ്‍കുഞ്ഞിനെ മാതാവ്നെഞ്ചില്‍ ചവിട്ടി താഴെയിട്ടു


വീഡിയോ താഴെ -

മഹാരാഷ്ട്ര: അങ്കണവാടിയില്‍ കയറാന്‍ വിസമ്മതിച്ച രണ്ട് വയസ് പ്രായമുള്ള പെണ്‍കുഞ്ഞിനെ നെഞ്ചില്‍ ചവിട്ടി വീഴ്ത്തി മാതാവ്. മഹാരാഷ്ട്രയിലെ പന്‍വേലിലാണ് അംഗന്‍വാടിയില്‍ ഒരു കൊച്ചുകുട്ടിയോട് മാതാവ് ക്രൂരമായി പെരുമാറുന്നത്. ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ സംഭവത്തില്‍ നവി മുംബൈ പോലിസ് കേസെടുത്തു. 







പന്‍വേലില്‍ നന്ദഗാവ് ഗ്രാമത്തിലെ അങ്കണവാടിയിലാണ് സംഭവം. മാതാവ് ചവിട്ടിയതിനെ തുടര്‍ന്ന് പിന്നിലേക്ക് വീണ കുട്ടിയെ അങ്കണവാടി ജീവനക്കാരിയാണ് പിടിച്ച് എഴുന്നേല്‍പ്പിച്ചത്. തൊട്ടടുത്തിരുന്ന മറ്റൊരു കുട്ടിയും പേടിച്ച് കരയാന്‍ തുടങ്ങുന്നതും വീഡിയോയില്‍ കാണാം. വഴിയാത്രക്കാരിലൊരാള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്കുട്ടിയോട് കാണിച്ച ക്രൂരതയ്‌ക്കെതിരേ കടുത്ത രോഷമാണ് ഉയരുന്നത്. സംഭവത്തില്‍ നവി മുംബൈ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 








കുട്ടി അങ്കണവാടിയില്‍ കയാറാന്‍ എത്ര നിര്‍ബന്ധിച്ചിട്ടും കൂട്ടാക്കിയില്ലെന്നും പെട്ടെന്നുണ്ടായ ദേഷ്യത്തിന് പുറത്താണ് അങ്ങനെ ചെയ്തുപോയതെന്നും മാതാവ് പോലിസിനോട് പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള റിപോര്‍ട്ട് പോലിസ് സംസ്ഥാന ശിശുക്ഷേമ സമിതിക്ക് കൈമാറി. മാതാവിനെതിരേ ഉചിതമായ നിയമനടപടി സ്വീകരിക്കാന്‍ പോലിസ് നിര്‍ദേശം നല്‍കി.

വീഡിയോ ക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക -

https://x.com/ThePlacardGuy/status/2070283335377748229