തിരുവനന്തപുരം: മകൾക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച ആളെ ആക്രമിച്ച് പെൺകുട്ടിയുടെ പിതാവ്. തിരുവനന്തപുരം പോത്തന്‍കോട് ആണ് സംഭവം. പതിമൂന്ന് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാലാണ് പിതാവ് അടിച്ചൊടിച്ചത്. ചികിത്സയിൽ കഴിയുന്ന ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് അയല്‍വാസിയായ 40കാരന്‍ കുട്ടിയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെവെച്ച് കുട്ടിക്കയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ അച്ഛന്‍ എത്തി. മകളെ രക്ഷിക്കാന്‍ തടിക്കഷണം കൊണ്ട് അടിച്ചതോടെ പ്രതിയുടെ കാല്‍ ഒടിയുകയായിരുന്നു.
അതേസമയം, കുട്ടിയുടെ പിതാവ് മുൻവൈരാഗ്യത്തിന്റെ പേരിലാണ് തന്നെ ആക്രമിച്ചതെന്ന് ആരോപിച്ച് പ്രതി ആദ്യം പോലീസിൽ പരാതി നൽകി. പിന്നാലെ പെൺകുട്ടിയുടെ പിതാവിനെ പോത്തന്‍കോട് പോലീസ് അറസ്റ്റ് ചെചെയ്യുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. പിന്നീടാണ് കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചപ്പോഴാണ് അച്ഛൻ പ്രതിയെ അക്രമിച്ചതെന്ന വിവരം പോലീസിന് ലഭിച്ചത്. പിന്നീട് പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
0 Comments