LATEST

6/recent/ticker-posts

ജയിലിൽ നിന്നിറങ്ങിയത് പഴയ പകവീട്ടാൻ ; സഹോദരിയുടെ മൂന്ന് മക്കൾ കുത്തിക്കൊ.ന്നത് അമ്മാവനെ

തിരുനാവായ: കുടുംബവഴക്കിനെത്തുടർന്ന് ആതവനാട് കൂടശ്ശേരിപ്പാറയിൽ യുവാവ് കു.ത്തേറ്റുമ.രിച്ചു. മരുമക്കളായ മൂന്നു സഹോദരങ്ങൾ അറസ്റ്റിലായി.

കൂടശ്ശേരിപ്പാറ സ്വദേശിയും ചോറ്റൂരിൽ താമസക്കാരനുമായ ആനപ്പടിക്കൽ മൊയ്‌ദീൻകുട്ടിയുടെ മകൻ മുസ്തഫ (45)യാണ് കൊല്ലപ്പെട്ടത്. സഹോദരിയുടെ മക്കളായ സൽമാൻ ഫാരിസ് (27), സക്കീർ ഹുസൈൻ (23), സൈനുൽ ആ ബുദീൻ (22) എന്നിവരാണ് അറസ്റ്റിലായത്.

ശനിയാഴ്ച രാവിലെ മുസ്തഫയും സഹോദരൻ അബ്ദുള്ളയും വീട്ടിൽനിന്ന് ബൈക്കിൽ റോഡിലേക്കിറങ്ങുന്നതിനിടെ ഓട്ടോറിക്ഷയിലെത്തിയ പ്രതികൾ ബൈക്ക് ഇടിച്ചുവീഴ്ത്തി ആക്രമിക്കുകയായിരുന്നൂവെന്നാണ് പരാതി.

തുടർന്ന് ബൈക്കിന് തീയിട്ട പ്രതികൾ മാരകായുധങ്ങൾ ഉപയോഗിച്ച് മുസ്തഫയെ ആക്രമിച്ചു. സക്കീർ ഹുസൈൻ ആണ് മുസ്തഫയെ കുത്തിയതെന്ന് പറയുന്നു. ഹൃദയത്തിലും കഴുത്തിലുമേറ്റ മുറിവുകളാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments