LATEST

6/recent/ticker-posts

മണ്ണിടിച്ചിൽ: വയനാട് തുരങ്കപാത നിർമാണം നിർത്തിവെച്ചു

വയനാട്ക:ള്ളാടിയിൽ തുരങ്കപാത നിർമാണ സ്ഥലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. തുരങ്കപാതക്ക് നിർമാണ അനുമതി നൽകിയപ്പോൾ കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച കർശന വ്യവസ്ഥകൾ നിർമാണ കമ്പനി പാലിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത നിർമിക്കുന്ന മീനാക്ഷിമലയിൽ ഇന്നലെ രാവിലെ 11.10-ഓടെയാണ് അപകടമുണ്ടായത്. മധ്യപ്രദേശ് സ്വദേശിയും കമ്പനി ഓപ്പറേറ്ററുമായ ചന്ദ്ര ബാൻ, ബിഹാർ സ്വദേശി സിവിൽ ഫോർമാൻ ബികാഷ് കുമാർ, ജാർഖണ്ഡ് സ്വദേശി അൻമോൽ (തൊഴിലാളി) എന്നിവരാണ് മരിച്ചത്.


അതേസമയം, കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അഞ്ചുപേർക്കായുള്ള തെരച്ചിൽ ഊർജിതമായിതുടരുകയാണ്. അഞ്ചുപേരെയാണ് മണ്ണിനടിയിൽനിന്ന് കണ്ടെത്താനുള്ളത്. 

Post a Comment

0 Comments