കോഴിക്കോട്: രാവിലെ കുറഞ്ഞ തിനു പിന്നാലെ ഉച്ചയ്ക്ക് ശേഷവും സ്വർണവില കുറഞ്ഞു. പവന് 1,04,960 രൂപയാണ് ഇന്നത്തെ വില.രാവിലെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയും,ഉച്ചക്ക് ശേഷം ഗ്രാമിന് 125 രൂപയും പവന് 1000 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഇന്ന് പവന് 1560 രൂപയുടെ കുറവാണുണ്ടായത്. ഗ്രാമിന് 13,120 രൂപ എന്നിങ്ങനെയാണ് പുതിയ വില. തുടര്‍ച്ചയായ മൂന്നാംദിവസമാണ് വിലയിടിവ്.
ജൂലൈ മൂന്നിന് 1,07,800 രൂപയെന്ന നിലയിലായിരുന്നു പവന്‍ വില. അഞ്ച് ദിവസത്തിനിടെ 2840 രൂപയുടെ കുറവാണ് വിലയിലുണ്ടായത്. ആഗോളവിപണിയിലും സ്വര്‍ണത്തിന് വന്‍ വിലയിടിവുണ്ടായി. ട്രോയ് ഔണ്‍സിന് 92 ഡോളര്‍ ഇടിഞ്ഞ് 4054 ഡോളര്‍ എന്ന നിലയിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം"
0 Comments