LATEST

6/recent/ticker-posts

ഫ്രിഡ്ജിൽ ശിവലിംഗാകൃതി;ഭക്തജന പ്രവാഹം" ജലാഭിഷേകം, കാണിക്ക നിക്ഷേപിക്കൽ"

ആഗ്ര: വീട്ടിലെ ഫ്രിഡ്ജിനുള്ളിൽ മഞ്ഞുപാളികൾ ശിവലിംഗത്തിന്റെ ആകൃതിയിൽ രൂപപ്പെട്ടത് പ്രദേശവാസികളെ അൽഭുത പ്പെടുത്തി.നിമിഷ നേരം  കൊണ്ട് വീട് ഭക്തി കേന്ദ്രമായി മാറി.  ആഗ്രയിലെ ഖേരിയ മോഡിന് സമീപമുള്ള നഗ്ല ഭുജ മേഖലയിലെ ഒരു വീട്ടിലാണ് സംഭവം.ഫ്രീ പ്രസ് ജേണലാണ് ഇത് സംപബന്ധിച്ച വാർത്ത പുറത്തു വിട്ടത് .

വീട്ടിലെ ഫ്രിഡ്ജ് തുറന്നപ്പോഴാണ് ഐസ് ശിവലിംഗത്തിന്റെ രൂപത്തിൽ കാണപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. വിവരം പുറത്തറിഞ്ഞതോടെ അയൽവാസികളടക്കം നിരവധിപേർ കാഴ്ച കാണാനും ആരാധിക്കാനുമായി തടിച്ചുകൂടി. അമർനാഥ് ഗുഹയിലെ മഞ്ഞുലിംഗത്തോട് ഇതിനെ ഉപമിച്ച് പലരും സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും വിഡിയോകളും പങ്കുവെച്ചതോടെ സംഭവം വൈറലായി."
 



ശിവന്റെ അത്ഭുതമാണെന്ന് വിശ്വസിച്ചെത്തിയ ഭക്തർ ഫ്രിഡ്ജിന് മുന്നിൽ ജലാഭിഷേകം നടത്തുകയും ‘ഹർ ഹർ മഹാദേവ്’ വിളികളാൽ പരിസരം മുഖരിതമാക്കുകയും ചെയ്തു. ശിവലിംഗത്തിന്റെ രൂപത്തിനരികിൽ ഭക്തർ കാണിക്ക നിക്ഷേപിക്കാനും തുടങ്ങി .രാവിലെ മുതൽ രാത്രി വൈകുവോളം ദർശനത്തിനായി ആളുകളുടെ തിരക്കാണ് അനുഭവപ്പെട്ടത് 

Post a Comment

0 Comments