മുക്കം: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും മികച്ച അധ്യാപകനുള്ള 'ഗുരുശ്രേഷ്ഠ അവാർഡ്' ജേതാവുമായ സലാം നടുക്കണ്ടി (തമ്പിൽ സലാം മാഷ്) അന്തരിച്ചു. രോഗബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അധ്യാപന രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് രാജ്യം അദ്ദേഹത്തിന് 'ഗുരുശ്രേഷ്ഠ അവാർഡ്' നൽകി ആദരിച്ചിട്ടുണ്ട്.
പ്രമുഖ സാംസ്കാരിക നായകനും എഴുത്തുകാരനുമായ പ്രൊഫ. എം. എൻ. കാരശ്ശേരിയുടെ സഹോദരനാണ്.
മുക്കത്തും സമീപത്തെ മലയോര മേഖലകളിലും പരിസ്ഥിതി-സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, സ്വന്തം വ്യക്തിത്വം കൊണ്ടും കർമ്മരംഗം കൊണ്ടും ജനഹൃദയങ്ങളിൽ ആഴത്തിൽ ഇടംനേടിയ വ്യക്തിയായിരുന്നു.
0 Comments