പത്തനംതിട്ട:അച്ഛനെ തകര്‍ക്കാൻ നോക്കിയത് മകളെ കരുവാക്കി, പോക്സോ കേസില്‍ പ്രതിയാക്കപ്പെട്ട അച്ഛനെ വെറുതേവിട്ട് കോടതി.
മകളോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസില്‍ പ്രതിയായിരുന്ന അച്ഛനെ കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വെറുതേവിട്ടു.
പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയുടേതാണ് (പോക്സോ കോടതി) വിധി. പ്രതിയാക്കപ്പെട്ട ആളുടെ ഭാര്യ 2019-ല്‍ വിവാഹമോചനത്തിനും താമസവസ്തു തന്റേത് മാത്രമാണെന്ന് പ്രഖ്യാപിക്കുന്നതിനും തിരുവല്ല കുടുംബക്കോടതിയില്‍ ഹർജികള്‍ നല്‍കി.
എന്നാല്‍ വിലയാധാരത്തില്‍ ഭാര്യയുടെ പേരുകൂടി ഉണ്ടെങ്കിലും താമസവസ്തുവിന്റെ പൂർണ അവകാശി ഭർത്താവ് മാത്രമാണെന്ന് കോടതി വിധിച്ചു. തുടർന്ന് മകളെ തനിക്കൊപ്പം കിട്ടുന്നതിനായി അച്ഛൻ കുടുംബക്കോടതിയില്‍ ഹർജി ഫയല്‍ചെയ്തു. ഇൗ നീക്കത്തെ പരാജയപ്പെടുത്താനായി മകളെക്കൊണ്ട് തനിക്കെതിരേ അമ്മ പോക്സോ കേസ് രജിസ്റ്റർ ചെയ്യിപ്പിച്ചെന്നായിരുന്നു കോടതിയില്‍ അച്ഛന്റെ വാദം.
0 Comments