LATEST

6/recent/ticker-posts

പൂനൂർ പുഴയിൽ കാണാതായ യുവാവിനായി തിരച്ചിൽ തുടരുന്നു

പൂനൂർ: പൂനൂർ പുഴയിൽ കാവുള്ളപറമ്പ് കടവിൽ സുഹൃത്തുക്കളോടൊപ്പം ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി.  എകരൂൽ സ്വദേശിയായ യുവാവിനെയാണ് കാണാതായത്. 







ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് ഇയാൾ പുഴയിൽ ഇറങ്ങിയതെന്നാണ് പ്രാഥമിക വിവരം. യുവാവ് ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതോടെയാണ് നാട്ടുകാർ വിവരമറിയുന്നത്. ഉടൻ തന്നെ വിവരമറിഞ്ഞ് നരിക്കുനി ഫയർ സ്റ്റേഷൻ ഓഫീസർ കെ. പ്രദീപിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. നാട്ടുകാരും സിവിൽ ഡിഫൻസ് വോളന്റിയർമാരും ഫയർഫോഴ്സും സംയുക്തമായി പുഴയിൽ ശക്തമായ തിരച്ചിൽ നടത്തിവരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment

0 Comments