LATEST

6/recent/ticker-posts

മാതൃക യായി ഏഴാംക്ലാസുകാരൻ;ശ്രദ്ധയിൽപ്പെട്ടത് പോലീസ് ഓഫീസർ ഫോണിൽ പകർത്തിയതോടെ

മാനന്തവാടി: കഴിക്കുന്ന മിഠായിയുടെ കടലാസുകൾ ഉൾപ്പെടെ പൊതുസ്ഥലത്ത് വലിച്ചെറിയുന്നവരാണ് കുട്ടി കളും വലിയവരും ഉൾപ്പെടു ന്ന സമൂഹം. പൊതുഇടങ്ങൾ വൃത്തിയാക്കുന്നകാര്യത്തിൽ പൊതുവേ മടികാണിക്കുന്നവ രാണ് പലരും. ഇവിടെയാണ് മാനന്തവാടി സെയ്ന്റ് ജോസ ഫ‌സ് ടി.ടി.ഐ.യിലെ ഏഴാം ക്ലാസുകാരനായ പി.എം. ഫവാസ് സമൂഹത്തിനു വലി യസന്ദേശം നൽകിയത്.

പേര്യ 39-ലാണ് ഫവാസി ൻ്റെ വീട്. ബസ് കാത്തിരിക്കാ നാണ് ടി.ടി.ഐ.യ്ക്കു മുന്നിലു ള്ള ബസ് കാത്തിരിപ്പുകേന്ദ്ര ത്തിൽ കയറിയത്. അലക്ഷ്യമാ യി വലിച്ചെറിഞ്ഞ കടലാസു കളും പ്ലാസ്റ്റിക് കുപ്പികളും ബീ ഡിക്കറികളുമടങ്ങുന്ന മാലി
ന്യം കുമിഞ്ഞുകൂടിയത് കണ്ട പ്പോൾ ഫവാസിനു വെറുതേ നിൽക്കാൻ പറ്റിയില്ല 

Also read- 
സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ചു തച്ചപൊയിൽ സ്വദേശി അറസ്റ്റിൽ 




 സമീപത്തുകണ്ട ചൂ ലെടുത്ത് ആരെയും ശ്രദ്ധി ക്കാതെ ഫവാസ് അടിച്ചുവാ രിത്തുടങ്ങി. സ്കൂൾ വിടുന്ന സമയത്ത് സമീപത്ത് ജോലി യിലുണ്ടായിരുന്ന പോലീസ് ഓഫീസർ അനീഷിനു ഇതുക ണ്ട് കൗതുകം തോന്നി. ഫോ ട്ടോയും വീഡിയോയും പകർ ത്തി എസ്.ഐ. കെ.എൻ.
സുനിൽ കുമാറിന്
കൊടുത്തു. പോലീസ് ഉദ്യോ ഗസ്ഥൻ വീഡിയോ പകർത്തു ന്നതുകണ്ടപ്പോൾ പേടികൊ ണ്ടോ, നാണംകൊണ്ടോ എന്ന റിയില്ല ഫവാസ് ഒന്നു പകച്ചു. എന്നാൽ, പിന്നാലെ അനു മോദനവുമായി പോലീസെ ത്തിയപ്പോൾ ഫവാസിൻ്റെ ആശങ്ക സന്തോഷത്തിലേക്ക് വഴിമാറി.

ഉടൻതന്നെ സ്കൂളിലെത്തി ഫവാസിനെ അനുമോദി ച്ചു. അനുമോദനയോഗ ത്തിൽ എസ്.ഐ. കെ.എൻ. സുനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫിസർ റോബിൻസ് എന്നിവർചേർന്ന് ജനമൈത്രി പോലീസിന്റെ ഉപ ഹാരം നൽകി ആദരിച്ചു. പരി സരശുചിത്വം ഓരോരുത്തരു ടെയും ഉത്തരവാദിത്വമാണെ ന്ന വലിയ സന്ദേശമാണ് ഈ കുഞ്ഞുമനസ്സ് സമൂഹത്തിന് നൽകിയത്.






സഹപാഠികളും അധ്യാപക രും ഏഴാംക്ലാസുകാരന്റെ സാ മൂഹികബോധത്തെയും മാതൃ കാപരമായ പ്രവർത്തനത്തെ യും പ്രശംസിച്ചു. ഫവാസിൽ നിന്നുള്ള പ്രചോദനമുൾക്കൊ ണ്ട് ബസ് കാത്തിരിപ്പുകേന്ദ്രം വിദ്യാർഥികളുടെ സഹകരണ ത്തോടെ വൃത്തിയായി സൂക്ഷി ക്കുമെന്ന് ടി.ടി.ഐ. പ്രിൻസി പ്പൽ ബെന്നി പറഞ്ഞു. സ്കൂളി ലെ പരിസ്ഥിതി ക്ലബ്ബ് അംഗ മായ ഫവാസ് പാലമടത്തിൽ റഷീദിന്റെയും അനീസയുടെയും മകനാണ് 

Post a Comment

0 Comments