LATEST

6/recent/ticker-posts

മുക്കം പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐയെ കാണാതായി

മുക്കം പോലിസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ അബ്ദുല്‍ റഷീദിനെ കാണാതായതായി പരാതി.







 ബാലുശേരി പൂനത്ത് സ്വദേശിയായ റഷീദ് ഇന്നലെ രാവിലെ ഡ്യൂട്ടിക്കായി വീട്ടില്‍ നിന്നിറങ്ങിയെങ്കിലും പോലിസ് സ്‌റ്റേഷനിലെത്തിയില്ല. അദ്ദേഹത്തിന്റെ ഇരുചക്രവാഹനം രാവിലെ താമരശേരി പോലിസ് സ്‌റ്റേഷന്റെ പരിധിയില്‍ നിര്‍ത്തിയ നിലയില്‍ കണ്ടെത്തി. 



തുടര്‍ന്ന് അദ്ദേഹം ബസ്സില്‍ കയറി പോയിരിക്കാമെന്നാണ് പോലിസിന്റെ നിഗമനം. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലിസ് സ്‌റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു

Post a Comment

0 Comments