LATEST

6/recent/ticker-posts

ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ 20 വരെ; 21 മുതൽ ഓണം അവധി

തിരുവനന്തപുരം:ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ 20 വരെ,
21 മുതൽ ഓണം അവധിയും.
.എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലുള്ള കുട്ടികൾക്ക് 13-നും, ഹയർ സെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്നവർക്ക് 14-നുമാണ് പരീക്ഷകൾ ആരംഭിക്കുന്നത്. വരാനിരിക്കുന്ന പരീക്ഷാക്കാലത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ സ്കൂളുകളും വിദ്യാർത്ഥികളും.






രാവിലെയും ഉച്ചയ്ക്കുമായി രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. എല്ലാ പരീക്ഷകൾക്കും കുട്ടികൾക്ക് 15 മിനിറ്റ് കൂൾ ഓഫ് ടൈം ഉണ്ടായിരിക്കുന്നതാണ്. രാവിലെ 10 മണി മുതലാണ് പരീക്ഷകൾ ആരംഭിക്കുന്നത്. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മണിക്കും മറ്റ് ദിവസങ്ങളിൽ ഉച്ചയ്ക്ക് 1.30-നുമാണ് പരീക്ഷകൾ തുടങ്ങുക. എല്ലാ വിഭാഗങ്ങൾക്കും ഒരേപോലെ ഓഗസ്റ്റ് 20-ാം തീയതി പരീക്ഷകൾ അവസാനിക്കും. തുടർന്ന് വരുന്ന 21-ാം തീയതി പ്രവൃത്തി ദിവസമായിരിക്കുമെങ്കിലും, അന്ന് സ്കൂളുകളിൽ വിപുലമായ ഓണാഘോഷങ്ങൾ സംഘടിപ്പിക്കാവുന്നതാണ്. അന്ന് വൈകുന്നേരത്തോടെ ഓണാഘോഷങ്ങൾക്കായി സ്കൂളുകൾ അടയ്ക്കുകയും ചെയ്യും.   










പരീക്ഷാ ദിവസങ്ങളിൽ ഏതെങ്കിലും അപ്രതീക്ഷിത അവധി വരികയാണെങ്കിൽ, ആ ദിവസത്തെ പരീക്ഷ 21-ാം തീയതിയിലേക്ക് മാറ്റിവെച്ച് നടത്തുന്നതായിരിക്കും. ഓണാവധിക്ക് ശേഷം സ്കൂളുകൾ വീണ്ടും തുറക്കുന്നത് ഈ മാസം 31-നായിരിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

Post a Comment

0 Comments