LATEST

6/recent/ticker-posts

വല്ലാത്തൊരു പറ്റലാണല്ലോ പറ്റിയത്! 10 ലക്ഷത്തിന്റെ ആഭരണങ്ങള്‍ മോഷ്ടിച്ച വീട്ടുജോലിക്കാരി കുടുങ്ങിയത് ഒരൊറ്റ വീഡിയോയിലൂടെ!

ഡെഹ്റാഡൂണ്‍:
ഇന്‍സ്റ്റഗ്രാം റീല്‍സ് വിനയാവുമെന്ന് സ്വപ്ന ത്തിൽ പോലും കരുതിയില്ലെങ്കിലും കർമ്മ ഫലങ്ങൾ അനുഭവിക്കും എന്നതിന് ഉത്തമ തെളിവാണ്  ഡെഹ്റാഡൂൺ സ്വദേശി  യുടെ അനുഭവം.10 ലക്ഷത്തിന്റെ ആഭരണങ്ങള്‍ മോഷ്ടിച്ചത് ആരും തന്നെ അറിയില്ല എന്നു കരുതിയ വീട്ടുജോലിക്കാരി കുടുങ്ങിയത് ഒരൊറ്റ വീഡിയോയിലൂടെ!
ഒരു വര്‍ഷം മുന്‍പ് നടന്ന 10 ലക്ഷം രൂപയുടെ വജ്ര-സ്വര്‍ണ്ണാഭരണ മോഷണക്കേസിലെ പ്രതിയായ വീട്ടുജോലിക്കാരി, മോഷ്ടിച്ച ആഭരണങ്ങള്‍ അണിഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് പോസ്റ്റ് ചെയ്തതോടെയാണ് പോലീസിന്റെ പിടിയിലായത്.








ഡെഹ്റാഡൂണ്‍ ഐടി പാര്‍ക്കിന് സമീപമുള്ള സിക്ക കിമയ ഗ്രീന്‍സില്‍ താമസിക്കുന്ന നിതീഷ വാട്‌സ് എന്ന യുവതിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഒരു വര്‍ഷം മുന്‍പ് ഇവര്‍ ജാഖനിലെ ‘ഡൂണ്‍ റിപ്പബ്ലിക്’ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന സമയത്താണ് രണ്ട് വജ്ര മോതിരങ്ങള്‍, സ്വര്‍ണ്ണ മാല, വജ്രം പതിച്ച ഹാര്‍ട്ട് പെന്‍ഡന്റ്, ഡയമണ്ട് നെക്ലേസ്, ഗോള്‍ഡ് ലോക്കറ്റ് എന്നിവ കാണാതായത്.








അന്ന് നിതീഷയ്ക്ക് തന്റെ വീട്ടുജോലിക്കാരിയായ വിമല ദേവിയെ സംശയമുണ്ടായിരുന്നു. എന്നാല്‍ ചോദ്യം ചെയ്തപ്പോള്‍ താന്‍ നിരപരാധിയാണെന്നും വേണമെങ്കില്‍ പരാതി നല്‍കാന്‍ പോലീസില്‍ കൂടെ വരാമെന്നും പറഞ്ഞ് വിമല ഇവരെ വിശ്വസിപ്പിച്ചു. ഇതോടെ ആഭരണങ്ങള്‍ എവിടെയെങ്കിലും വച്ച് മറന്നുപോയതാകാം എന്ന് കരുതി വീട്ടുകാര്‍ അന്വേഷണം അവസാനിപ്പിച്ചു.






ALSO READ: 16 രേഖകള്‍ ഹാജരാക്കിയിട്ടും, ഇന്ത്യന്‍ പൗരനെന്ന് തെളിയിക്കാനായില്ല







എന്നാൽ, കഴിഞ്ഞ ജൂൺ 29-ന് രാവിലെയാണ് കേസിൽ അപ്രതീക്ഷിത ട്വിസ്റ്റുണ്ടാകുന്നത്. നിതീഷയുടെ സുഹൃത്ത് യാദൃശ്ചികമായി വിമല ദേവിയുടെ ഇൻസ്റ്റഗ്രാം റീൽസും വാട്സാപ്പ് സ്റ്റാറ്റസും കാണാനിടയായി. അതിൽ വിമല ധരിച്ചിരുന്ന ആഭരണങ്ങൾ ഒരു വർഷം മുൻപ് നിതീഷയുടെ വീട്ടിൽ നിന്ന് കാണാതായ അതേ വജ്രമാലയും മോതിരങ്ങളുമായിരുന്നു. സുഹൃത്ത് ഉടൻ തന്നെ വിവരം നിതീഷയെ അറിയിക്കുകയും, വീഡിയോ പരിശോധിച്ച നിതീഷ അത് സ്വന്തം ആഭരണങ്ങൾ തന്നെയെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.








ശക്തമായ ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ നിതീഷ രാജ്പൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ജൂലൈ ഒന്നിന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കഴിഞ്ഞ വെള്ളിയാഴ്ച ഡെഹ്റാഡൂണിലെ ജോഹ്രി റോഡിൽ വെച്ച് വിമല ദേവിയെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. ഇവരിൽ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന മോഷണമുതലുകളും റീൽസ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു.

Post a Comment

0 Comments