താമരശേരി :കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് എം.ഡി.എം.എ വില്പന നടത്തുന്നമുഖ്യകണ്ണിയെകോഴിക്കോട് റൂറൽ എസ് പി ഫറാഷ്.ടി ഐ .പി .എസ് ൻ്റെ കീഴിലുള്ള സംഘം പിടികൂടി.
താമരശേരി തച്ചംപൊയിൽ കുന്നും പുറത്ത് സുബൈർ (43) നെയാണ് ഇന്നലെ രാവിലെ താമരശേരി ബൈപാസ് റോഡിൽ വെച്ച് ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായുള്ള വാഹന പരിശോധനയ്ക്കിടെ താമരശേരി പൊലീസും ഡാൻസാഫ് സംഘവും ചേർന്നു പിടികൂടുന്നത്. ഇയാളിൽ നിന്നും 2.3 ഗ്രാം എം ഡി എം എ കണ്ടെടുത്തു . സ്കൂട്ടറിൽ സീറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം ഡി എം എ. കോഴിക്കോട് ജില്ലയിൽ തന്നെയുള്ള മൊത്താവിതരണക്കാരിൽ നിന്നും എടുത്ത് പാക്കറ്റുകളാക്കി വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി. നിരവധി തവണ ഇയാളുടെ പേരിൽ നാട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. താമരശേരി എസ് ഐ .പി.പി മുഹമ്മദ് ആഷിക് , എസ്.സി.പി.ഒ പി.കെ ലിനീഷ്, സി.പി. ഒ കെ രമ്യ , ഡാൻസഫ് അംഗങ്ങളായ രാജീവ് ബാബു, എൻ.എം ജയരാജൻ , പി.പി ജിനീഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.