LATEST

6/recent/ticker-posts

ചുരത്തിൽ നിയന്ത്രണം വിട്ട വാൻ താഴ്ചയിലേക്ക് മറിഞ്ഞു

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ടു വാൻ താഴ്ചയിലേക്ക് മറിഞ്ഞു.ഇന്ന് പുലർച്ചെ മൂന്നിന് ചുരം ഇറങ്ങിവരുകയായിരുന്ന വാനാണ് ഏഴാം വളവിന് സമീപം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്.ആർക്കും പരിക്കില്ല.

ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത് ഇയാൾ ചാടി രക്ഷപ്പെട്ടു മരത്തിൽ തട്ടി നിന്നതിനാൽ കൂടുതൽ താഴ്ചയിലേക്ക് പതിച്ചില്ല