LATEST

6/recent/ticker-posts

ഫിഫ ലോകകപ്പ് ലൈവ് ഫ്രീ 1000+ ടിവി ചാനലുകൾ സൗജന്യം,......

ഫുട്ബോൾ ലോകകപ്പിന്റെ മറവിൽ ഫോൺ ഹാക്കിങ്ങിനുള്ള ശ്രമം നടക്കുന്നുവെന്ന മുന്നറിയിപ്പുമായി കേരള സൈബർ പോലീസ്. ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ടാണ് ഹാക്കർമാർ രംഗത്തെത്തിയിരിക്കുന്നത്. ഫോണുകളിലെത്തുന്ന സന്ദേശങ്ങൾ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.






ഫുട്ബോളുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ, ലൈവ് കാണാനുള്ള ആപ്ലിക്കേഷൻ, സൗജന്യമായി മത്സരം കാണാനുള്ള ലിങ്കുകൾ എന്നിങ്ങനെയുള്ള സന്ദേശങ്ങൾക്കെതിരേയാണ് മുന്നറിയിപ്പ്. ഇത്തരത്തിലുള്ള ആപ്ലിക്കേഷനും മറ്റും ഡൗൺലോഡ് ചെയ്താൽ ഫോൺ ഹാക്ക് ചെയ്യാൻ സാധിക്കും. ബാങ്ക് അക്കൗണ്ടുകൾ അടക്കമുള്ളവ ഹാക്ക് ചെയ്യപ്പെടുമെന്നും സൈബർ വിങ് മുന്നറിയിപ്പ് നൽകുന്നു.






ഫിഫ ലോകകപ്പ് ലൈവ് ഫ്രീ 1000+ ടിവി ചാനലുകൾ സൗജന്യം, പ്രീമിയം ഒടിടി ഉള്ളടക്കം ഫ്രീ, പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും കാണാം തുടങ്ങിയ സന്ദേശങ്ങൾ ശ്രദ്ധിക്കണം. വ്യാജ എപികെ ഫയൽ ഡൗൺലോഡ് ആയാൽ ഫോൺ ഹാക്ക് ചെയ്യപ്പെടുമെന്നും പോലീസ് മുന്നറിയിപ്പിൽ പറയുന്നു. 






> HZ TV, OPEN TV, NB TV, MAX TV, XM TV, TUBI TV 
എന്നീ പേരുകളിലാണ് വ്യാജ ആപ്പുകളെന്നും സൈബ‍ർ പോലീസ് പറയുന്നു.

Post a Comment

0 Comments