തങ്ങളുടെ ബസിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് ആശുപത്രിയിലേക്ക് വിട്ട് ഡ്രൈവര്‍. വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം.
കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന കൽപ്പറ്റ ഗ്യാരേജിലെ KL 15 9342 നമ്പർ ബസ്സിലെ യാത്രക്കരിയായ മാനന്തവാടി വെള്ളവുണ്ട അഞ്ചാംമൈൽ റുബീനക്കാണ് താമരശ്ശേരിക്ക് സമീപം വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഭർത്താവ് ഷഫീക്കിന് ചികിത്സക്കായി കൂടെ കോഴിക്കോട് ആശുപത്രിയിൽ പോയി തിരികെ വരികയായിരുന്നു.
ഉടൻ തന്നെ ഡ്രൈവർ ബസ്സ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചുവിട്ടു.
കണ്ടക്ടറും യാത്രക്കാരും ചേർന്ന് അത്യാഹിത വിഭാഗത്തിൽ എത്തിച്ച് ചികിത്സ ഉറപ്പാക്കിയ ശേഷമാണ് ബസ്സ് യാത്ര തുടർന്നത്.
യുവതി ആശുപത്രിയിൽ സുഖം പ്രാപിച്ച് വരുന്നു.