പാസ്പോർട്ട് അപേക്ഷാ നിരക്കുകൾ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. സാധാരണ സ്കീമിൽ പുതിയ പാസ്‌പോർട്ടിനുള്ള ചെലവ് 2,500 രൂപയായും തത്കാൽ സ്കീമിൽ 5,000 രൂപയായും വർധിപ്പിച്ചു. ജൂലൈ 1 മുതൽ നിരക്ക് പ്രാബല്യത്തിൽ വരും. പാസ്‌പോർട്ട് (അമൻഡ്‌മെന്റ്) റൂൾസ് 2026 വഴി വിദേശകാര്യ മന്ത്രാലയം (MEA) വിജ്ഞാപനം ചെയ്ത പുതുക്കിയ നിരക്കുകൾ, 2012-ന് ശേഷം പാസ്‌പോർട്ട് നിരക്കുകളിൽ വരുത്തുന്ന പ്രധാന മാറ്റമാണ്. ഇതിനുമുമ്പ് 2012ലായിരുന്നു നിരക്കുകൾ വർധിപ്പിച്ചത്. അന്ന് സാധാരണ 36 പേജുള്ള പാസ്‌പോർട്ടിന്റെ നിരക്ക് 1,000 രൂപയിൽ നിന്ന് 1,500 രൂപയായും, തത്കാൽ നിരക്ക് 2,500 രൂപയിൽ നിന്ന് 3,500 രൂപയായും സർക്കാർ വർധിപ്പിച്ചിരുന്നു."
Also read- താമരശേരി യിൽ വിദ്യാർത്ഥികൾക്ക് വ്യാജമദ്യം എത്തിച്ചു നൽകി പത്താം ക്ലാസുകാരൻ; രണ്ട് വിദ്യാർഥികൾ കസ്റ്റഡിയിൽ
പുതിയ നിരക്കുകൾ പ്രകാരം, 18 വയസും അതിൽക്കൂടുതലുമുള്ള അപേക്ഷകർക്ക് 36 പേജുള്ള പാസ്‌പോർട്ടിനോ അല്ലെങ്കിൽ അത് പുതുക്കുന്നതിനോ സാധാരണ സ്കീമിൽ 2,500 രൂപ ചിലവാകും. നിലവിൽ ഇത് 1,500 രൂപയായിരുന്നു ഇത്. തത്കാൽ നിരക്ക് 3,500 രൂപയിൽ നിന്ന് 5,000 രൂപയായും വർധിപ്പിച്ചു.
60 പേജുള്ള പാസ്‌പോർട്ടിന്റെ നിരക്ക് സാധാരണ വിഭാഗത്തിൽ 2,000 രൂപയിൽ നിന്ന് 3,500 രൂപയായും, തത്കാൽ വിഭാഗത്തിൽ 4,000 രൂപയിൽ നിന്ന് 6,000 രൂപയായും വർധിപ്പിച്ചിട്ടുണ്ട്. നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്ത പാസ്‌പോർട്ടുകൾക്ക് പകരം പുതിയത് ലഭിക്കുന്നതിനായി അപേക്ഷിക്കുന്നവരും ഇനിമുതൽ ഗണ്യമായ തുക കൂടുതൽ നൽകേണ്ടിവരും. പകരം ലഭിക്കുന്ന 36 പേജുള്ള പാസ്‌പോർട്ടിന് സാധാരണ സ്കീമിൽ 5,000 രൂപയും തത്കാൽ സ്കീമിൽ 7,500 രൂപയും നൽകണം. അതേസമയം, 60 പേജുള്ള പാസ്‌പോർട്ടിന് യഥാക്രമം 6,000 രൂപയും (സാധാരണ സ്കീം) 8,500 രൂപയും (തത്കാൽ സ്കീം) ആയിരിക്കും നിരക്ക്.
Read Also. യാത്രക്കാരിക്ക് രക്ഷകരായി കെ എസ് ആർ ടി സി ബസ് ജീവനക്കാർ.
18 വയസിന് താഴെയുള്ള അപേക്ഷകർക്ക്, പുതിയതോ പുതുക്കിയതോ ആയ 36 പേജുള്ള പാസ്‌പോർട്ടിന് സാധാരണ സ്കീമിൽ 1,750 രൂപയും തത്കാൽ സ്കീമിൽ 4,250 രൂപയും ചെലവാകും. പ്രായപൂർത്തിയാകാത്തവരുടെ നഷ്ടപ്പെട്ടതോ കേടുപാടുകൾ സംഭവിച്ചതോ ആയ പാസ്‌പോർട്ടുകൾക്ക് പകരം പുതിയത് ലഭിക്കുന്നതിനുള്ള നിരക്ക് സാധാരണ വിഭാഗത്തിൽ 4,250 രൂപയായും തത്കാൽ വിഭാഗത്തിൽ 6,750 രൂപയായും നിശ്ചയിച്ചിട്ടുണ്ട്.
ജൂലൈ ഒന്നിനോ അതിനുശേഷമോ സമർപ്പിക്കുന്ന എല്ലാ പാസ്‌പോർട്ട് അപേക്ഷകൾക്കും പുതുക്കിയ നിരക്കുകൾ ബാധകമായിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു