ഈരാറ്റുപേട്ട: ഫുട്ബോൾ കളിക്കിടെ വാക്ക് തർക്കം,11 കാരൻ ജീവനൊടുക്കി .തിടനാട് ടൗണിൽ വാടകയ്ക്ക് താമസക്കാരനായ വട്ടോടിപറമ്പിൽ സുഭാഷിന്റെ മകൻ ആമോസ് ആണ് മരിച്ചത്. തിടനാട് ഗവ. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു. വൈകിട്ട് സ്കൂൾ വിട്ട ശേഷം ഫുട്ബോൾ കളിക്കുന്നതിനിടെ സഹോദരനുമായി തർക്കം ഉണ്ടായിരുന്നു.
Also read- ജുലൈ ഒന്നുമുതൽ"
പാസ്പോർട്ട് നിരക്കുകൾ കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ
ഇതേ തുടർന്ന് മനോവിഷമത്താൽ ആമോസ് വീടിനകത്ത് കയറി വാതിൽ അടയ്ക്കുകയായിരുന്നു.. കളി കഴിഞ്ഞു വീട്ടിലെത്തിയ സഹോദരനാണ് കുട്ടിയെ കഴുത്തിൽ തോർത്ത് മുറുക്കിയ നിലയിൽ കണ്ടത്. ജോലി കഴിഞ്ഞ് ഈ സമയം വീട്ടിൽ എത്തിയ പിതാവ് കുട്ടിയെ ഉടൻ തന്നെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.