LATEST

6/recent/ticker-posts

കോളജുകളിൽ രാത്രി എട്ട് മണി വരെ ക്ലാസ് നടത്തണമെന്ന് ബിഹാർ മുഖ്യമന്ത്രി

ബീഹാർ:ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ആവശ്യമാണെന്നും ഇതിനായി സംസ്ഥാനത്തെ കോളജുകളിൽ രാത്രി എട്ട് മണി വരെ ക്ലാസുകൾ നീട്ടുന്ന കാര്യം പരിഗണിക്കണമെന്നും ബിഹാറിലെ ബി.ജെ.പി മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി. പട്ന എ.എൻ കോളജിന്റെ സ്ഥാപകദിന ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഈ നിർദേശം മുന്നോട്ടുവെച്ചത്.




'കോളജിൽ എത്ര സമയം വരെ ക്ലാസുകളുണ്ടെന്ന് ഞാൻ പ്രിൻസിപ്പൽ രത്ന അമൃതിനോട് ചോദിച്ചിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ക്യാമ്പസ് വിജനമാകാറുണ്ടെന്നാണ് അവർ എനിക്ക് മറുപടി നൽകിയത്. ഇതിലൊരു വലിയ അവസരമുണ്ട്. വൈകിട്ട് എട്ട് മണി വരെ ക്ലാസുകൾ നടത്താൻ നമ്മൾ തയാറാകണം' മുഖ്യമന്ത്രി പറഞ്ഞു.