LATEST

6/recent/ticker-posts

മര്‍ക്കസ് നോളജ് സിറ്റിയിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി; നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

മഞ്ചേരി: മര്‍ക്കസ് നോളജ് സിറ്റിയിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക്.നെല്ലിപ്പറമ്പിലാണ് അപകടം .


കോഴിക്കോട് മർക്കസ് നോളജ് സിറ്റിയില്‍ നിന്നും പാലക്കാട്ടേക്ക് ഇൻഡസ്ട്രിയല്‍ വിസിറ്റിനായി (IV) പോയ വിദ്യാർഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.

പുതുപ്പാടി  കൈതപ്പൊയിൽ നിന്നും പുറപ്പെട്ട ബസിലേക്ക് തക്കാളി ലോഡുമായി വന്ന പിക്കപ്പ് വാൻ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടൂറിസ്റ്റ് ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.

Also read- ഒരു കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ രണ്ട് മൃതദേഹങ്ങൾ?

പരുക്കേറ്റ വിദ്യാർഥികളെ ഉടൻ തന്നെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം. സ്ഥലത്ത് പൊലിസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

Post a Comment

0 Comments