തിരുവനന്തപുരം:പ്രസംഗത്തില്‍ പല പ്രയോഗങ്ങളും നടത്തും, അതൊക്കെ വലിയ വിഷയമാക്കേണ്ട കാര്യമല്ലെന്ന് മന്ത്രി കെ.എം ഷാജി
പിഎം ശ്രീ പദ്ധതി കടലിലെറിയുമെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് സംസാരിക്കുകയായിരുന്നു മന്ത്രി .
ഒന്നും വ്യക്തിപരമായ തീരുമാനങ്ങളല്ലെന്നും സര്‍ക്കാരിന്റെ തീരുമാനമാണെന്നും കെ.എം. ഷാജി പറഞ്ഞു.
സര്‍ക്കാരുകള്‍ എന്നത് മറ്റൊന്നിന്റെ തുടര്‍ച്ചയാണ്. ഉപസമിതിയുടെ നിരീക്ഷണം വരട്ടെ. സാങ്കേതികരമായ പ്രശ്‌നമാണ് പറഞ്ഞത്. ഏത് ഫണ്ടാണെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു വച്ചിരുന്നു. ഒപ്പിട്ടതിന് ശേഷമാണ് നല്‍കിയത്.
Also read-വല്ലാത്തൊരു സംശയം,ഭാര്യയെ നിരീക്ഷിക്കാൻ വീടിനുള്ളിലും പുറത്തും ക്യാമറ; യുവതി ജീവനൊടുക്കി
വ്യക്തത വരുത്തണമെങ്കില്‍ സര്‍ക്കാരിന് സമയം വേണം. പ്രസംഗത്തില്‍ പല പ്രയോഗങ്ങളും നടത്തും. അറബി കടലില്‍ കൊണ്ട് പോയി കളയാന്‍ സര്‍ക്കാരിന് പറ്റുമോ? അത് ചര്‍ച്ചയാക്കേണ്ട കാര്യമില്ലെന്നും കെ.എം. ഷാജി പറഞ്ഞു